ജിദ്ദ: ജിദ്ദയിലെ മലയാളി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്ത് ഒരു ദശാബ്ദക്കാലത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കൂട്ടം ജിദ്ദ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു. ജനറൽ ബോഡി യോഗം അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ്, ഷിഫാസ്, അലി മഞ്ചേരി, റഫീഖ് മൂസ, ഷാഫി കിസ്ര, ഷബീർ, ഫസൽ അംബാലൻ, അബ്ദുൽ ഗഫൂർ തുടങ്ങിയവര്‍ സംസാരിച്ചു.
ജമാൽ നാസര്‍ അവതരിപ്പിച്ച പാനലിൽനിന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് ഹസ്സൈന്‍ സ്വാഗതവും ഷബീബ് തേളത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സൈഫുല്ല വണ്ടൂർ (രക്ഷാധികാരി), അബ്ദുൽ മജീദ് നഹ (ചെയർ.), അബ്ദുൽഖാദര്‍ ആലുവ (പ്രസി.), ഹാരിസ് ഹസ്സൈന്‍ കണ്ണൂർ (ജന. സെക്ര.), ഷബീബ് തേളത്ത് (ട്രഷ.), സാദത്ത് കുന്നത്ത്, ഷാജു അത്താണിക്കൽ (വൈ. പ്രസി.), അലി മഞ്ചേരി, ജാഫർ കെ. ഹംസ (ജോ. സെക്ര.), അഖിലേഷ് കുറിയ (പ്രോഗ്രാം കൺ.), സിദ്ദീഖ്, ഷിഫാസ്, അക്ബർ അലി, റഫീഖ് മൂസ, ഷാഫി കിസ്ര, ഷബീർ, ഫസൽ അംബാലൻ, അദ്നു, അബ്ദുല്‍ ഗഫൂര്‍ (പ്രവർത്തക സമിതി അംഗം), സമ്രീൻ ഷബീബ്, സിമി മോൾ അബ്ദുൽഖാദർ (വനിത കോഓഡിനേറ്റര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.