മക്ക: മുസ്ലിംകളുടെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ ഉയർച്ച ലക്ഷ്യംവെച്ച് എം.എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ ദേളി എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ജാമിഅ സഅദിയ്യ സ്ഥാപനവുമായി ബന്ധപ്പെട്ട സംഗമം മക്കയിൽ നടന്നു.
അസീസിയ്യയിൽ നടന്ന സംഗമത്തിൽ ജാമിഅ സഅദിയ്യ സെക്രട്ടറി കെ.സി. റോഡ് ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. ഹനീഫ് അമാനി അധ്യക്ഷത വഹിച്ചു. പാറപ്പള്ളി ഇസ്മായിൽ സഅദി പ്രഭാഷണം നടത്തി. പുതിയ നേതൃത്വത്തെ ഐ.സി.എഫ് മക്ക സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി പ്രഖ്യാപിച്ചു. സിദ്ദീഖ് ഹാജി സ്വാഗതവും സൽമാൻ വെങ്ങളം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ടി.എസ് ബദറുദ്ദീൻ തങ്ങൾ, ഷാഫി ബാഖവി, മൂസ ഹാജി (ഉപദേശകസമിതി അംഗങ്ങൾ), പി.പി സിദ്ദീഖ് ഹാജി കമ്പിൽ പന്നിയാംകണ്ടി (പ്രസി.), സൽമാൻ വെങ്ങളം (ജന. സെക്ര.), ഹനീഫ് കോളിയൂർ (ഫിനാൻസ് സെക്ര.), ഹനീഫ് അമാനി (എജുക്കേഷൻ പ്രസി.), സൈദലവി സഖാഫി (സപ്പോർട്ടീവ് പ്രസി.).
ജമാൽ കക്കാട് (അഡ്മിൻ പ്രസി.), വൈ.പി അബ്ദുറഹീം (പബ്ലിക്കേഷൻ പ്രസി.), ലുഖുമാൻ സഅദി (അലുംനി പ്രസി.), അഷ്റഫ് പേങ്ങാട്, (സപ്പോർട്ടീവ് സെക്ര.), ഹമീദ് ഹാജി ഉള്ളാൾ (പബ്ലിക്കേഷൻ സെക്ര.), ബഷീർ ഹാജി നിലമ്പൂർ (അഡ്മിൻ സെക്ര.), അബൂബക്കർ കണ്ണൂർ (എജുക്കേഷൻ സെക്ര.), അയുബ്ബ് പട്ടുവം (അലുമ്നി സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.