ബിജു കല്ലുമല (പ്രസി.), റഹ്മാൻ മുനമ്പത്ത് (ജന. സെക്ര.), യാസിർ നായിഫ് (ട്രഷ.)
റിയാദ്: കോൺഗ്രസിന്റെ പ്രവാസി ഘടകമായ ഒ.ഐ.സി.സിക്ക് പുതിയ സൗദി നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ചു. ഒ.ഐ.സി.സിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ. പി.എ. സലിം എന്നിവർ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കൈമാറിയ ലിസ്റ്റ് അംഗീകരിച്ച് ജനറൽ സെക്രട്ടറി എം. ലിജുവാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റായി ബിജു കല്ലുമല (ദമ്മാം), സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി റഹ്മാൻ മുനമ്പത്ത് (റിയാദ്), ട്രഷററായി യാസിർ നായിഫ് (ജിദ്ദ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഇവർക്ക് പുറമെ നാല് വൈസ് പ്രസിഡന്റുമാർ, നാല് ജനറൽ സെക്രട്ടറിമാർ, അഞ്ച് സെക്രട്ടറിമാർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റുമാരായി റഫീഖ് കൂട്ടിലങ്ങാടി (ദമ്മാം), ഷാജി സോണ (റിയാദ്), നിസാമുദ്ദീൻ (ജിദ്ദ), പ്രകാശ് നാദാപുരം (അബഹ), ജനറൽ സെക്രട്ടറിമാരായി അഡ്വ. എൽ.കെ. അജിത്, അഷ്റഫ് അഞ്ചാലം (ജിദ്ദ), പ്രസാദ് കരുനാഗപ്പള്ളി (ദമ്മാം), സലിം അർത്തിയിൽ (റിയാദ്), സെക്രട്ടറിമാരായി അനിൽകുമാർ (ജിദ്ദ) നസീർ തുണ്ടിൽ (ദമ്മാം), ലാലു ശൂരനാട് (തബൂക്), ചൻസ റഹ്മാൻ (ഹാഇൽ), മാള മുഹിയുദ്ദിൻ (റിയാദ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.