???????? ??????? ???????????? ???????? ??????? ?????????? ???????????????????? ?????????? ???????????

നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക്കി​ന് മ​ല​ബാ​ർ ഗോ​ൾ​ഡ് 11 ട​ൺ ഭ​ക്ഷ്യ​ധാ​ന്യം കൈ​മാ​റി

ദ​മ്മാം: കോ​വി​ഡ്​ കാ​ര​ണം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്, 11 ട​ണ്ണോ​ളം ഭ​ക്ഷ്യ​ധാ​ന്യം നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക്കി​ന് കൈ​മാ​റി. ഒ​രു ല​ക്ഷം റി​യാ​ലി​ല​ധി​കം വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട്, ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​തെ​ന്ന് മ​ല​ബാ​ർ ഗോ​ൾ​ഡ് ക​മ്പ​നി സൗ​ദി റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഗ​ഫൂ​ർ ഇ​ട​ക്കു​നി അ​റി​യി​ച്ചു.

ദു​രി​ത​ത്തി​ലാ​യ പ്ര​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന നോ​ർ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​തൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും മ​ല​ബാ​ർ ഗോ​ൾ​ഡ് ക​മ്പ​നി​യു​ടെ ഈ ​സേ​വ​ന​ത്തി​ന്​ ന​ന്ദി പ​റ​യു​ന്ന​താ​യും നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക് ജ​ന​റ​ൽ ക​ൺ​വീ​ന​റും ലോ​ക​കേ​ര​ള സ​ഭാം​ഗ​വു​മാ​യ ആ​ൽ​ബി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു. സൗ​ദി ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള അ​ധി​കാ​രി​ക​ളി​ൽ നി​ന്നും വ​മ്പി​ച്ച പി​ന്തു​ണ​യാ​ണ് നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക്കി​​െൻറ സാ​മൂ​ഹി​ക​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്.

Tags:    
News Summary - norkka help desk-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.