റിയാദ്: വിവിധ ആവശ്യങ്ങൾക്കുള്ള യൂനിഫോം വസ്ത്ര നിർമാണ, വിപണന മേഖലയിൽ മുൻനിര സ്ഥാപനമായ നിഷാ യൂനിഫോംസിന്റെ ഷോറൂമിന് മുന്നിലേക്ക് ഇനി റിയാദ് മെട്രോയിൽ എളുപ്പത്തിൽ എത്താനാവുമെന്ന് മാനേജ്മെൻറ് അറിയിച്ചു. സ്കൂൾ യൂനിഫോം ഉൾപ്പടെയുള്ള എല്ലാവിഭാഗം യൂനിഫോം വസ്ത്രങ്ങളും വാങ്ങാൻ ആളുകൾക്ക് ട്രാഫിക് കുരുക്കുകളെയൊന്നും പേടിക്കാതെ വളരെ സുഗമമായി എത്താനാവും. റിയാദ് മെട്രോയിലെ ഗ്രീൻ ട്രെയിനാണ് നിഷ യൂനിഫോംസിന് മുന്നിലൂടെ പോകുന്നത്.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ മുന്നിൽനിന്ന് തുടങ്ങി ബത്ഹയിലെ മ്യൂസിയം സ്റ്റേഷനിൽ അവസാനിക്കുന്ന 12.9 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻ ട്രാക്കിൽ ഡിസംബർ 15ന് ട്രെയിനുകൾ ഓടിത്തുടങ്ങിയിരുന്നെങ്കിലും നിഷ യൂനിഫോംസ് ഷോറൂമിന് മുന്നിലുള്ള ധനമന്ത്രാലയം സ്റ്റേഷൻ തുറന്നത് കഴിഞ്ഞ ദിവസമാണ്. ഇനി ഗ്രീൻ മെട്രോയിൽ കയറിയാൽ ഈ സ്റ്റേഷനിൽ ഇറങ്ങാം. പാർക്കിങ് ദൗർലഭ്യതയും ബത്ഹയിലേക്കുള്ള വഴിയിലെ ബ്ലോക്കും ഉപഭോക്താക്കൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
എന്നാൽ മെട്രോ ഗ്രീൻ ലൈൻ പ്രവർത്തനം ആരംഭിക്കുകയും മിനിസ്ട്രി ഓഫ് ഫൈനാൻസ് (21ാം നമ്പർ) സ്റ്റേഷനിൽ ഇറങ്ങി 10 മീറ്റർ മാത്രം നടന്നാൽ നിഷാ യൂനിഫോംസിൽ എത്താനാവും. പൊതുവേ ശക്തമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന റിയാദ് നഗരത്തിൽ മെട്രോ വന്നതോടെ ആളുകളുടെ യാത്ര വളരെ എളുപ്പമായിരിക്കുകയാണ്. സ്കൂൾ യൂനിഫോമുകളുടെയും കോർപറേറ്റ് യൂനിഫോമുകളുടെയും ഏറ്റവും വലിയ ഉൽപാദന വിതരണ ഗ്രൂപ്പാണ് നിഷ യൂനിഫോംസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.