പതിനെട്ട്​ വർഷത്തിന്​ ശേഷം ജോൺ മടങ്ങിയത്​ നാലുമാസം പഴകിയ മൃതശരീരമായി

റിയാദ്: പതിനെട്ട്​ വർഷത്തിന്​ ശേഷം ജന്മനാട്ടിലേക്ക്​ ജോൺ ​മടങ്ങിയത്​ നാലുമാസം പഴകിയ മൃത​ശരീരമായി. കോട്ടയം ഇൗരാറ്റുപേട്ട തലപ്പലം സ്വദേശി കല്ലുങ്കൽ ജോൺ ജോൺസ​​​​​​െൻറ (65) മൃതദേഹം സൗദി അറേബ്യയിലെ റിയാദ്​ ആശുപത്രി മോർച്ചറിയിൽ ഇൗ കാലമത്രയും കിടന്നത്​ ​ശ്രീകുമാർ എന്ന കൊല്ലം സ്വദേശിയായി​. മൂന്ന്​ സിം കാർഡുണ്ടായിരുന്നത്​ വേറെ മൂന്ന്​ മലയാളികളുടെ പേരിൽ. 

ജോൺ ജോൺസൺ
 

അടിമുടി ദുരൂഹതകളിലൊളിഞ്ഞുകിടന്ന മൃതദേഹം യഥാർഥത്തിൽ ആരുടേതാണെന്ന്​ കണ്ടെത്താൻ പരിശ്രമിച്ചത്​ റിയാദിലെ സാമൂഹിക പ്രവർത്തകർ​. അവർ പറയു​േമ്പാൾ മാത്രമാണ്​ നാട്ടിലുള്ള ഭാര്യയും മക്കളും മരണ വിവരം അറിയുന്നത്​. തിരിഞ്ഞുനോക്കാനാളില്ലാതെ ഒരു മൃതദേഹം മോർച്ചറിയിൽ കിടക്കുന്ന വിവരം അറിഞ്ഞ്​ ഇന്ത്യൻ എംബസിയാണ്​ കെ.എം.സി.സി പ്രവർത്തകരെ ചുമതലയേൽപിച്ചത്​. വിവരം കിട്ടിയത്​ ജൂലൈ 15നാണ്​. അന്ന് മുതൽ ഇവർ വിവരങ്ങൾ ശേഖരിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു. മരണവുമായി ബന്ധപ്പെട്ട്​ കേസ്​ രജിസ്​റ്റർ ചെയ്​ത​ റിയാദ്​ എക്​സിറ്റ്​ 29ലുള്ള തുവൈഖ്​ പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​​ പ്രാഥമിക വിവരങ്ങൾ ലഭിച്ചു​. ഏപ്രിൽ ഒമ്പതിനാണ്​​ തുവൈഖിലെ താമസസ്​ഥലത്ത്​ ഇയാളെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്​. ഇഖാമയും പാസ്​പോർട്ടും അടക്കമുള്ള രേഖകളൊന്നും കാണാത്തതിനാൽ വീട്ടുവാടക കരാറിൽ കണ്ട ശ്രീകുമാർ എന്ന പേരും വിലാസവും പൊലീസ്​ രേഖപ്പെടുത്തി​. 
ഒപ്പം കണ്ടെത്തിയ മൂന്ന്​ സിം കാർഡുകളാവ​െട്ട വേറെ​ മൂന്ന്​ മലയാളികളുടെ പേരിലും. ശ്രീകുമാറി​​​​​​െൻറ വിലാസത്തിൽ അന്വേഷിച്ചപ്പോൾ അയാൾ നാട്ടിൽ ജീവിച്ചിരിക്കുന്നു. മുറി വാടകക്ക്​ നൽകിയ റിയൽ എസ്​റ്റേറ്റ്​ ഒാഫീസിൽ നിന്നാണ്​ഒടുവിൽ യഥാർഥ വിവരങ്ങൾ ലഭിച്ചത്​. 30 വർഷം പഴക്കമുള്ള പാസ്​പോർട്ടും 2013ൽ നിതാഖാത്തി​​​​​​െൻറ ഇളവുകാലത്ത്​ എംബസിയിൽ ഒൗട്ട്​പാസിന്​ നൽകാൻ പൂരിപ്പിച്ച അപേക്ഷയും അവിടെ നിന്ന്​ കിട്ടി. ​അപേക്ഷയിൽ നാട്ടിലെ ഫോൺ നമ്പറുണ്ടായിരുന്നു. വീട്ടുകാരെ ബന്ധപ്പെടാനും കൂടുതൽ വിവരങ്ങൾ അറിയാനും അത്​ സഹായിച്ചു.

മണ്ണുമാന്തി യന്ത്രം ഒാപറേറ്ററായിരുന്നു ജോൺ. 30 വർഷം മുമ്പാണ്​ റിയാദിലെത്തിയത്​. 2003ൽ ഇഖാമയുടെ കാലാവധി കഴിഞ്ഞു. പിന്നെ പുതുക്കാനായില്ല. ഒളിച്ചോടിയെന്ന സ്​പോൺസറുടെ പരാതിയിൽ ജവാസാത്ത്​ ‘ഹുറൂബാ’ക്കി. അനധികൃതനായി തന്നെ തുവൈഖിൽ മണ്ണുമാന്തിയന്ത്രം ഒാപ്പറേറ്ററായി തുടർന്നും ജോലി ചെയ്​തു. രേഖകളൊന്നുമില്ലാത്തത്​ കൊണ്ടാവണം​ പരിചയക്കാരനായ ശ്രീകുമാറി​​​​​​െൻറ ഇഖാമ ഉപയോഗിച്ച്​ മുറിയെടുത്തത്​. വേറെ മലയാളികളുടെ പേരിൽ സിം കാർഡുകൾ എടുത്തതും അതുകൊണ്ടാവും.  

2013ൽ നിതാഖാത്​ ഇളവുകൾ ഉപയോഗിച്ച്​ നാട്ടിൽ പോകാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അടുത്ത പൊതുമാപ്പ്​ എത്തിയപ്പോഴേക്കും മരണം തട്ടിയെടുത്തു. മൃതദേഹത്തി​​​​​​െൻറ ഫോ​േട്ടാ കണ്ടാണ്​ വീട്ടുകാർ ആളെ സ്ഥിരീകരിച്ചത്​. പിന്നീടെല്ലാം എളുപ്പത്തിലായി. എയർ ഇന്ത്യ വിമാനത്തിൽ ഞായറാഴ്​ച വൈകീട്ട്​ 3.45ന്​ റിയാദിൽ നിന്ന്​ കൊണ്ടുപോയ മൃതദേഹം രാത്രി 11ഒാടെ കൊച്ചിയിൽ വീട്ടുകാർ ഏറ്റുവാങ്ങി. നാട്ടിൽ പോകാൻ കഴിയാതായതോടെ ജോണിന്​ വീടുമായി നിരന്തര ബന്ധമില്ലായിരുന്നത്രെ. വല്ലപ്പോഴോ മക്കളെ മാത്രം വിളിച്ച്​ സംസാരിക്കാറുണ്ടായിരുന്നു. രണ്ട്​ പെൺമക്കളാണുള്ളത്​. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. 
 

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.