കൊല്ലം സ്വദേശി അൽഖോബാറിൽ മരിച്ചു

അൽഖോബാർ: മലയാളി അൽഖോബാറിൽ മലയാളി മരിച്ചു. ഒന്നര മാസം മുമ്പ് സൗദിയിലെത്തിയ കൊല്ലം പടപ്പനാൽ സ്വദേശി കൊച്ചു വീട്ടിൽ പടിഞ്ഞാറ്റതിൽ രാധാകൃഷ്ണ പിള്ളയാണ്​ (47) അൽഖോബാർ അൽമാന ആശുപത്രിയിൽ മരിച്ചത്​. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഹൃദയത്തിൽ നാല് ബ്ലോക്കുകൾ കണ്ടതിനെ തുടർന്ന് ശസ്​ത്ര​ക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇതേ ആശുപത്രി മോർച്ചറിയിലാണ്. നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.