ജുബൈല്‍: കൊല്ലം ആയൂര്‍ വയ്യാനം സ്വദേശിയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ നവാസ് അബ്ബാസ് (44) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. കെൻറ്സ് അറേബ്യ എന്ന കമ്പനിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച രാവിലെ ഉറക്കമുണരാതായപ്പോള് റൂമിലുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്.
മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കരിക്കാനുള്ള നടപടി ക്രമങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഉമ്മ: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്. ഇമാംസ് കൗണ്‍സില്‍ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറി ഷാജഹാന് മന്നാനിയുടെ ഇളയ സഹോദരനാണ്. മൃതദേഹം ജുബൈലിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.