ഖമീസ് മുശൈത്ത്: കുഴിമാടത്തിേലക്ക് കൊണ്ടുപോകുന്നതും കാത്ത് ജീവനറ്റ ശരീരം സൗ ദിയിലെ ആശുപത്രി മോർച്ചറിയിൽ കിടന്നത് ഒന്നര വർഷം. തമിഴ്നാട് ഗൂഡല്ലൂർ ജില്ലയിൽ പ ൂവന്നൂർ സ്വദേശി സെന്തിൽവേൽ രാമലിംഗത്തിെൻറ (47) മൃതദേഹം ഒടുവിൽ ദക്ഷിണ സൗദിയിലെ നജ് റാനിൽ കഴിഞ്ഞ ദിവസം സംസ്കരിച്ചു.
2018 മുതൽ മോർച്ചറിയിലെ ശീതീകരണിയിൽ മരവിച്ച ു കിടക്കുകയായിരുന്നു ഇത്ര കാലവും. ജൂലൈ 18നാണ് ഹൃദയാഘാതംമൂലം മരിച്ചത്. നജ്റാനിലെ അറീസ്സയിൽ എട്ട് വർഷമായി ഹോട്ടൽ ജീവനക്കാരനായിരുന്നു. ജൂലൈ 13ന് രാത്രി നെഞ്ച് വേദനയുണ്ടായി നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ എത്തുകയും അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ മരിക്കുകയുമായിരുന്നു.
ബലദിലെ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ഒന്നര വർഷമായി ഈ മൃതദേഹത്തെക്കുറിച്ച് ആരും അന്വേഷിച്ച് വരാഞ്ഞതിനെ തുടർന്ന് നജ്റാൻ ജനറൽ ആശുപത്രി മോർച്ചറി വിഭാഗം മേധാവി കൈരളി കലാസാംസ്കാരിക വേദി എന്ന മലയാളി സംഘടനയുടെ റിലീഫ് കമ്മിറ്റി കൺവീനർ രാജു ജോസഫിനെ ബന്ധപ്പെട്ട് ഇവിടെ സംസ്കരിക്കുന്നതിന് ആവശ്യമായ സഹായം തേടയുകയായിരുന്നു. സംഘടനാ പ്രവർത്തകർ പാസ്പോർട്ടിലെ മേൽവിലാസം വെച്ച് അന്വേഷണം നടത്തി സെന്തിൽവേലിെൻറ വീട്ടുകാരെ കണ്ടെത്തുകയും മരണവിവരം അറിയിക്കുകയും ചെയ്തു. ഒന്നര വർഷത്തിന് ശേഷമാണ് തങ്ങളുടെ പ്രിയപ്പെട്ടവൻ സൗദിയിലെ ആശുപത്രി മോർച്ചറിയിൽ കിടക്കുകയാണെന്ന് ആ കുടുംബം പോലും അറിയുന്നത്.
എന്നാൽ, മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് അറിയിച്ച കുടുംബം സൗദിയിൽതന്നെ മറവുചെയ്യാൻ അഭ്യർഥിക്കുകയുമായിരുന്നു. കൈരളി പ്രവർത്തകരായ രാജു ജോസഫ്, സോമൻ തിരുവല്ല, രഘു വട്ടക്കുളം എന്നിവരുടെ ശ്രമഫലമായി നജ്റാനിലെ പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. ഗംഗയാണ് മരിച്ച സെന്തൽവേലിെൻറ ഭാര്യ. സുബിത് (ഏഴ്) ഏക മകനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.