ഒ.​ഐ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹി​സ്സൈ​ൻ ഇ​ബ്രാ​ഹിം താ​ഹ ‘ഫോ​ളോ അ​പ് ക​മ്മി​റ്റി’ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തി​ന് ഒ.​ഐ.​സി ആ​ഹ്വാ​നം

ജി​ദ്ദ: അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ട പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കാ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ​ർ​പ​റേ​ഷ​ൻ (ഒ.​ഐ.​സി) ആ​ഹ്വാ​നം ചെ​യ്തു.

തു​ർ​ക്കി​യ​യി​ലെ അ​ങ്കാ​റ​യി​ൽ മേ​യ് 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ന്ന അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക വാ​ണി​ജ്യ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന ‘ഫോ​ളോ അ​പ് ക​മ്മി​റ്റി’ യോ​ഗ​ത്തി​ലാ​ണ് ഒ.​ഐ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹി​സ്സൈ​ൻ ഇ​ബ്രാ​ഹിം താ​ഹ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജ്യ​ങ്ങ​ളി​ലെ ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നം ഫ​ല​പ്രാ​പ്തി​യി​ലെ​ത്താ​ൻ എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ​യും യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. ഓ​രോ രാ​ജ്യ​വും ഈ ​മേ​ഖ​ല​യി​ൽ ചെ​യ്ത ന​ല്ല പ​രി​ഷ്‌​കാ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ പ​ര​സ്‌​പ​രം കൈ​മാ​റാ​നും ശ്ര​മ​ങ്ങ​ൾ ന​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2023 ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ ര​ണ്ടു വ​രെ ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ​യും കാ​ർ​ഷി​ക വി​ക​സ​ന​വും സം​ബ​ന്ധി​ച്ച ഒ​മ്പ​താ​മ​ത് ഒ.​ഐ.​സി മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളോ​ട് ഒ.​ഐ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ഓ​രോ രാ​ജ്യ​ത്തി​നു​മു​ണ്ടാ​യ ആ​ഘാ​തം ല​ഘൂ​ക​രി​ക്കാ​നും കാ​ർ​ഷി​ക, ഭ​ക്ഷ്യ​സു​ര​ക്ഷ മേ​ഖ​ല​ക​ളു​ടെ വീ​ണ്ടെ​ടു​ക്ക​ൽ പ്ര​ക്രി​യ വേ​ഗ​ത്തി​ലാ​ക്കാ​നും ശ്ര​മ​ങ്ങ​ൾ ന​ട​ക്ക​ണം.

വ്യാ​പാ​രം, നി​ക്ഷേ​പം, കൃ​ഷി, വി​നോ​ദ​സ​ഞ്ചാ​രം, സാ​മ്പ​ത്തി​ക വി​ക​സ​നം, സ്വ​കാ​ര്യ മേ​ഖ​ല, ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഒ.​ഐ.​സി​ക്ക് കീ​ഴി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും സ്ഥി​തി​വി​വ​ര​ണ​വും യോ​ഗ​ത്തി​ൽ ന​ട​ന്നു. സാ​മ്പ​ത്തി​ക, വ്യാ​പാ​ര വി​ക​സ​ന മേ​ഖ​ല​യി​ലെ കൂ​ട്ടാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന 39ാമ​ത് ഒ.​ഐ.​സി സ​മ്മേ​ള​നം 2023 ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ഇ​സ്തം​ബൂ​ളി​ൽ ന​ട​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - OIC Calls for Close Collaboration to Accelerate Poverty Reduction in Member States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.