ജിസാൻ: ഒ.ഐ.സി.സി ജിസാൻ ഏരിയ കമ്മിറ്റി 2025ലെ കലണ്ടർ പുറത്തിറക്കി. ഒ.ഐ.സി.സി അബു അരിഷ് യൂനിറ്റ് പ്രസിഡന്റും അൽ ജഫലി സ്പെയർപാർട്സ് മാനേജിങ് ഡയറക്ടറുമായ അലി വടക്കയിൽ പ്രകാശനം നിർവഹിച്ചു. കലണ്ടറിന്റെ ആദ്യ കോപ്പി ജിസാനിലെ സീനിയർ പ്രവാസിയും ബുർജ് ഹോട്ടൽസ് സീനിയർ ക്യാപ്റ്റനുമായ ബിനോയ് ജോസഫ് സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജിലു ബേബി, വൈസ് പ്രസിഡൻറ് ജയ്സൺ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.