അൽഖോബാർ: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി ദമ്മാം റീജ്യൻ കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഭവനം പോലും പണയപ്പെടുത്തി ഡി.സി.സി ഓഫിസിന്റെ പണി പൂർത്തീകരിച്ച സതീശൻ പാച്ചേനി കോൺഗ്രസ് പാർട്ടിയെ എത്രമാത്രം നെഞ്ചേറ്റിയിരുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ദമ്മാം റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലിം പറഞ്ഞു. സി.പി.എമ്മിന്റെ പാർട്ടി ഗ്രാമത്തിൽനിന്നും കടുത്ത പ്രതിസന്ധികൾ നേരിട്ട് കോൺഗ്രസിനുവേണ്ടി കെ.എസ്.യുക്കാരനായി പൊതുപ്രവർത്തനം തുടങ്ങിയ സതീശൻ പാച്ചേനി യൂത്ത് കോൺഗ്രസ് പ്രസിഡൻറ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, കണ്ണൂർ ഡി.സി.സി പ്രസിഡൻറ് തുടങ്ങിയ ഒട്ടനവധി പദവികൾ വഹിച്ചിട്ടുണ്ടെങ്കിലും പാർലമെൻററി പദവികളിൽ എത്താൻ സാധിക്കാതെ പോയത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ നിർഭാഗ്യമായിരുന്നുവെന്നും ഇ.കെ. സലിം അനുസ്മരിച്ചു.
ജില്ല പ്രസിഡൻറ് മുസ്തഫ നണിയൂർനമ്പ്രം അധ്യക്ഷത വഹിച്ചു. കെ.പി. സുരേന്ദ്രൻ പയ്യന്നൂർ, കെ.പി. മനോജ്, അൽഖോബാർ ഏരിയ കമ്മിറ്റി പ്രസിഡൻറ് എ.കെ. സജൂബ് എന്നിവർ സതീശൻ പാച്ചേനിയെ അനുസ്മരിച്ചു. ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ സ്വാഗതവും അസിസ്റ്റൻറ് ട്രഷറർ ഫറൂഖ് ഹംസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.