ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ മിനായിലും അറഫയിലും അഭിനന്ദനാർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിയ ഒ.ഐ.സി.സി വളൻറിയർമാരെയും മക്ക, മദീന ഏരിയ കമ്മിറ്റികളെയും ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി ആദരിച്ചു. സീനിയർ നേതാവ് ചെമ്പൻ അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. സുഡാനിലെ ആഭ്യന്തര യുദ്ധത്തിനാൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഓപറേഷൻ കാവേരിയിൽ ജിദ്ദയിൽ സജീവമായി പ്രവർത്തിച്ച വളൻറിയർമാരെയും ചടങ്ങിൽ ആദരിച്ചു.
മക്ക ഏരിയ കമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ് ഷാനിയാസ് കുന്നിക്കോടും ഭാരവാഹികളായ ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി, നിസാം കായംകുളം എന്നിവരും ചേർന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും സീനിയർ നേതാവുമായ ചെമ്പൻ അബ്ബാസിൽനിന്ന് ഉപഹാരം സ്വീകരിച്ചു. മദീന കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് അബ്ദുൽ ഹമീദ് പെരുമ്പറമ്പിൽ, ഗ്ലോബൽ കമ്മിറ്റി അംഗവും ഹെൽപ് സെൽ കൺവീനറുമായ അലി തേക്ക്തോടിൽനിന്ന് ഉപഹാരം സ്വീകരിച്ചു.
അലി തേക്കുതോട്, നാസിമുദ്ദീൻ മണനാക്ക്, ഷാനിയാസ്, അബ്ദുൽ ഹമീദ്, ഉണ്ണിമേനോൻ, സി.സി. ഷംസു, ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി, യൂനുസ് കാട്ടൂർ, മുജീബ് മൂത്തേടം എന്നിവർ സംസാരിച്ചു. പ്രിൻസാദ്, അഷ്റഫ് കൂരിയാട്, സിദ്ദീഖ് പുല്ലങ്കോട്, അനിൽ മുഹമ്മദ്, നാസർ സൈൻ, ഷെരീഫ് തിരുവനന്തപുരം, അനിൽ കുമാർ കണ്ണൂർ, സുബ്ഹാൻ വണ്ടൂർ, നിഷാദ് യഹ്യ, സക്കീർ ചെമ്മണ്ണൂർ, അഭിലാഷ് ഹരികുമാർ, ശാംനാട് തിരുവനന്തപുരം, സി.സി. സഹിർ ഖാൻ, ഉസ്മാൻ കുണ്ട്കാവ്, അബ്ദുൽഗഫൂർ വണ്ടൂർ, പ്രവീൺ കണ്ണൂർ, സമാൻ വാഴക്കാട്, ഇബ്രാഹിം വാഴക്കാട്, ഷാഹിദ പുറക്കാട്, അമീർ മടപ്പള്ളി, നവാസ് ബീമാപള്ളി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും അഷ്റഫ് വടക്കേകാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.