ജിദ്ദ: മൂന്നരപ്പതിറ്റാണ്ടോളം പ്രവാസം നയിച്ച് മടങ്ങുന്ന ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ അനിയൻ ജോർജിന് കമ്മിറ്റി യാത്രയയപ്പ് നൽകി.
ജിദ്ദ ഇൻഡസ്ട്രിയൽ ഏരിയയിലെ അറേബ്യൻ ഗൾഫ് മെയ്ഡ് എന്ന സ്ഥാപനത്തിൽ 34 വർഷം ജോലി ചെയ്തതിനു ശേഷമാണ് അനിയൻ ജോർജിന്റെ മടക്കം. ഒ.ഐ.സി.സിയുടെ മുൻകാല രൂപമായ ഐ.സി.സിയുടെ സനാഇയ ഏരിയ കമ്മിറ്റി സ്ഥാപകരിൽ പ്രധാനിയും വളരെ കാലം കമ്മിറ്റിയുടെ പ്രസിഡന്റായും സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സൗമ്യ മനസ്സിനുടമയും സംഘടനാ പ്രവർത്തനങ്ങളിലെന്നും മുന്നിൽ നിന്നിരുന്ന അനിയൻ ജോർജ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തന ശൈലിക്കുടമയാണെന്ന് യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അലി തേക്കുതോട് ഷാളണിയിച്ചു സ്വീകരിച്ചു. റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ സംഘടനയുടെ ഉപഹാരം അനിയൻ ജോർജിന് കൈമാറി. നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്ക്, മുജീബ് മൂത്തേടത്ത്, അനിൽ മുഹമ്മദ്, അനിൽകുമാർ പത്തനംതിട്ട, റഫീഖ് മൂസ, സഹീർ മാഞ്ഞാലി, ഹക്കീം പാറക്കൽ, പ്രിൻസാദ് കോഴിക്കോട്, അസ്ഹാബ് വർക്കല, ഷരീഫ് അറക്കൽ, അഷ്റഫ് വടക്കേകാട്, രാധാകൃഷ്ണൻ കാവുമ്പായി, നാസർ സൈൻ, ഉസ്മാൻ കുണ്ടുകാവിൽ, സൈമൺ പത്തനംതിട്ട, ബഷീർ പരുത്തികുന്നൻ, സമീർ നദ്വി എന്നിവർ സംസാരിച്ചു. അനിയൻ ജോർജ് മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും സെക്രട്ടറി മുജീബ് തൃത്താല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.