ജിദ്ദ: കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ബി.എ പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളത്തിന്റെ മകൾ അനീസാ അയ്യൂബ് ഖാന് ഉപഹാരം സമ്മാനിച്ചു. വെസ്റ്റേൺ റീജ്യൻ പ്രസിഡന്റ് കെ.ടി.എ. മുനീർ കൈമാറി. ഈ റാങ്ക് ഒ.ഐ.സി.സി കുടുംബത്തിനു കിട്ടിയ അംഗീകരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി അംഗം മനോജ് മാത്യു അടൂർ സ്വാഗതവും മഹിള പ്രസിഡന്റ് ബിജി സജി നന്ദിയും പറഞ്ഞു. അംജത് അടൂർ, സജി കുറുങ്ങാട്ട്, അബ്ദുൽ മുനീർ പത്തനംതിട്ട, സാബു മോൻ പന്തളം, പ്രണവം ഉണ്ണികൃഷ്ണൻ, സുധിൻ പന്തളം, ആശ സാബു, ഷമീന മുനീർ, ബാലജന സഖ്യം പ്രസിഡന്റ് സ്റ്റീവ് സജി, ജനറൽ സെക്രട്ടറി അസ്മ സാബു എന്നിവർ പങ്കെടുത്തു. ജില്ല പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ടയും സഹഭാരവാഹികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.