എം.​എ. അ​ൻ​വ​ർ കോ​ഴി​ക്കോ​ട്, അ​ഞ്ചാ​ല​ൻ കു​ഞ്ഞി​മൊ​യ്തീ​ൻ ഹാ​ജി എ​ന്നി​വ​ർ​ക്ക് ഒ.​ഐ.​സി.​സി ജി​ദ്ദ ഹെ​ൽ​പ്​ ഡെ​സ്കി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം 

ഒ.ഐ.സി.സി ജിദ്ദ സ്വീകരണം നൽകി

ജിദ്ദ: ജിദ്ദയിലെത്തിയ ഒ.ഐ.സി.സി സ്ഥാപകാംഗങ്ങളും ഭാരവാഹികളുമായിരുന്ന എം.എ. അൻവർ കോഴിക്കോട്, അഞ്ചാലൻ കുഞ്ഞിമൊയ്തീൻ ഹാജി എന്നിവർക്ക് ഒ.ഐ.സി.സി ജിദ്ദ ഹെൽപ് ഡെസ്കിൽ സ്വീകരണം നൽകി. അൻവർ കോഴിക്കോടിനെ ഹെൽപ് ഡെസ്ക് കൺവീനർ അലി തേക്കുതോടും, കുഞ്ഞിമൊയ്തീൻ ഹാജിയെ ജനറൽ സെക്രട്ടറി നൗഷാദ് അടൂറും സ്വീകരിച്ചു.

പ്രവാസി ക്ഷേമനിധിയുടെ പ്രസിദ്ധീകരണങ്ങളും പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളും വിശദീകരിക്കുന്ന ബ്രൗസറുകൾ ഗ്ലോബൽ കമ്മിറ്റി അംഗം അബ്ബാസ് ചെമ്പൻ ക്ഷേമനിധി കൺവീനർ നാസിമുദ്ദീൻ മണനാക്കിന് നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ട്രഷറർ ശ്രീജിത്ത് കണ്ണൂർ, അഷ്‌റഫ് വടക്കേകാട്, ഉസ്മാൻ പോത്തുകല്ല് എന്നിവർ സംസാരിച്ചു. അൻവർ കോഴിക്കോടും കുഞ്ഞിമൊയ്തീൻ ഹാജിയും സ്വീകരണത്തിന് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും മുജീബ് മൂത്തേടം നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Jeddah hosted the reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.