ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ്​ അബ്​ദുൽ മജീദ് നിര്യാതനായി

റിയാദ്: റിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ്​ അബ്​ദുൽ മജീദ് (57) നിര്യാതനായി. അർബുദ ബാധിതനായി നാട്ടിൽ പോയി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ രോഗം മൂർച്​ഛിച്ച്​ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. ഖബറടക്കം ഉച്ച കഴിഞ്ഞ്​ മൂന്നിന്​ കണ്ണൂർ പാപ്പിനശ്ശേരി വെസ്​റ്റ്​ ജുമാമസ്ജിദിൽ നടക്കും.

മൂന്നു പതിറ്റാണ്ടോളം റിയാദിൽ ബിസിനസ് ചെയ്തിരുന്ന അബ്​ദുൽ മജീദ് രോഗബാധിതനായി മൂന്നു മാസം മുമ്പാണ്​​ നാട്ടിലേക്ക് ചികിത്സക്കായി പോയത്. കണ്ണൂർ പാപ്പിനശ്ശേരി വെസ്​റ്റ്​ കൊച്ചായി ഒടിയിൽ നഫീസയുടെയും അബ്​ദുൽഖാദറിന്റെയും മകനാണ്​ അബ്​ദുൽ മജീദ്​. ഭാര്യമാർ: റഷീദ, സറീന, മക്കൾ: അർഷാദ് (റിയാദ്), ഖൈറുന്നിസ, മഹറൂന്നിസ, നിഹാദ്, മിൻഹാ (മിന്നു). സഹോദരങ്ങൾ: ആസിയ (പരേത), മഹ്​മൂദ്, അബ്​ദുറഹ്​മാൻ, ഖദീജ, ശരീഫ, ഇബ്രാഹിം, സുഹറ.

അബ്​ദുൽ മജീദി​ന്റെ വിയോഗത്തിൽ ഒ.ഐ.സി.സി റിയാദ്​ സെൻട്രൽ കമ്മറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കോൺഗ്രസി​ന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷമാണ് കണ്ണൂർ ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ്​ ആയി തെരഞ്ഞെടുത്തത്. ഇന്ന് (വെള്ളിയാഴ്​ച) വൈകീട്ട്​ 7.30ന് ബത്​ഹയിലെ സബർമതി ഹാളിൽ മയ്യിത്ത്​ നിസ്കാരവും അനുശോചന സമ്മേളനവും നടക്കുമെന്നു ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ്​ നവാസ് വെള്ളിമാട്കുന്ന് അറിയിച്ചു.

Tags:    
News Summary - OICC Kannur District President Abdul Majeed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.