ദമ്മാം: ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി ഒരുക്കിയ ‘നക്ഷത്രരാവ്’ കുട്ടികളുടെ മിന്നും പ്രകടനത്താൽ കാണികളുടെ മനം കവർന്നു. ‘ലിറ്റിൽ സ്റ്റാർ ഫാഷൻ ഷോ’ എന്ന പേരിൽ രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കിഴക്കൻ പ്രവിശ്യയുടെ പല ഭാഗങ്ങളിൽ നിന്നായി ഒട്ടനവധി കുരുന്നുകൾ പങ്കെടുത്തു. രണ്ടു വയസ്സ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങൾ പങ്കെടുത്ത മത്സരത്തിന്റെ ഭാഗമായ കുഞ്ഞുങ്ങളുടെ റാംപ് വാക്കും ആമുഖപ്രസംഗവുമെല്ലാം കാണികൾക്ക് ഹരം പകർന്നു.
ലിറ്റിൽ സ്റ്റാർ കിഡ്സ് വിഭാഗത്തിൽ അയ്ഷിൻ ഇർഷാദും ജൂനിയർ വിഭാഗത്തിൽ അയാന ഫാത്തിമയും ടൈറ്റിൽ വിജയികളായി. ആമിന ഹേസ, ഇസ്മി സൽമാൻ എന്നിവർ കിഡ്സ് വിഭാഗത്തിലും നേത്ര ശ്രീ ധനുഷ്, മിഥാ ഫാത്തിമ എന്നിവർ ജൂനിയർ വിഭാഗത്തിലും ഫസ്റ്റ് റണ്ണറപ്പ്, സെക്കൻഡ് റണ്ണറപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി. മുഹമ്മദ് ഇഹാൻ കിഡ്സ് വിഭാഗത്തിലും അലക്സാൻട്രാ മാക്സ്മില്യൻ ജൂനിയർ വിഭാഗത്തിലും ബെസ്റ്റ് സ്മൈൽ പുരസ്കാരങ്ങൾ നേടി.
സാംസ്കാരിക സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ബിനു പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ദമ്മാം റീജ്യൻ പ്രസിഡൻറ് ഇ.കെ. സലിം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ് മാക്സ്മില്യൻ എന്നിവർ സംസാരിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം എന്നിവരെ പ്രസിഡൻറ് ബിനു പുരുഷോത്തമൻ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജോസൻ ജോർജ് സ്വാഗതവും ട്രഷറർ ജോയ് തോമസ് നന്ദിയും പറഞ്ഞു. സോണിയ മാക്സ് മില്യൻ, ആൻറണി, സജി വർഗീസ്, ബിജു മാത്യു, പോൾ വർഗീസ്, ഷാനവാസ്, അമൽ, ആൻസി ജോസൻ, ഷെറീന ഷെറീഫ് ഖാൻ, ഷെഹന ഷെറീഫ് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് ലിറ്റിൽ സ്റ്റാർ ഫാഷൻ ഷോ അടക്കമുള്ള പരിപാടികൾ അരങ്ങേറിയത്. ലിറ്റിൽ സ്റ്റാർ മത്സരത്തിന് ‘ക്വീൻ ഓഫ് അറേബ്യ 2023’ വിജയി പൗർണമി, ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപിക ഫരീദ ദാവൂദ്, മിസിസ് കേരള 2024 ഫൈനലിസ്റ്റ് അമിത ഏലിയാസ് എന്നിവർ വിധികർത്താക്കളായിരുന്നു.
സിറാജ് പുറക്കാട്, ഹനീഫ റാവുത്തർ, ചന്ദ്രമോഹൻ, ഷിഹാബ് കായംകുളം, ജോളി ലോനപ്പൻ എന്നിവർ പങ്കെടുത്തു. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.