ജിദ്ദ: ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ളതും പ്രവർത്തന മികവ് കൊണ്ടും സജീവമായ സംഘടനാ സാന്നിധ്യം കൊണ്ടും ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗം ശറഫിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്ക്തോട്, നാഷനൽ കമ്മിറ്റി ട്രഷറർ നാസിമുദ്ദീൻ മണനാക്ക്, പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡൻറ് അനിൽ കുമാർ, റീജനൽ കമ്മിറ്റി
സെക്രട്ടറി മുജീബ് തൃത്താല, എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡൻറ് സഹീർ മാഞ്ഞാലി എന്നിവർ വരണാധികാരികളായി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. നൂറുകണക്കിന് പ്രവർത്തകർ ജനറൽബോഡി യോഗത്തിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ: ഹുസൈൻ ചുള്ളിയോട് (പ്രസി.), ഇസ്മയിൽ കൂരിപ്പൊയിൽ (ജന. സെക്രട്ടറി - സംഘടനാ കാര്യം), അലവി പണ്ടാരപ്പെട്ടി, യു.എം ഹുസൈൻ മലപ്പുറം (ജന. സെക്ര.), ഫൈസൽ മക്കരപ്പറമ്പ് (ട്രഷറർ), ഫിറോസ് ചെറുകോട്, അബ്ദുൽ അസീസ് ലാക്കൽ, മുഹമ്മദ് സബീൽ കാളികാവ് (വൈസ് പ്രസി.), അബ്ദുറഹ്മാൻ വേങ്ങര, നജ്മുദ്ദീൻ ചുങ്കത്തറ, അബ്ദുൽ ഗഫൂർ വണ്ടൂർ, സാജു റിയാസ് തിരുവാലി, ഇ.പി മുഹമ്മദലി മക്കരപ്പറമ്പ്, എം.ടി അബ്ദുൽ ഗഫൂർ പോരൂർ (സെക്രട്ടറി), സമീർ വളരാട് (ജോയൻറ് ട്രഷറർ), ഉസ്മാൻ കുണ്ടുകാവിൽ, സൈഫുദ്ദീൻ വാഴയിൽ, ഷിനോദ് പോരൂർ, റിയാസ് അഹമ്മദ് എടക്കര, സി.പി മുജീബ് നാണി കാളികാവ്, കമാൽ കളപ്പാടൻ, റിയാസ് പി.ടി ചോക്കാട്, സി. മുഹമ്മദ് മൂത്തേടം, ടി.പി. അർഷദ്, നൗഷാദ്, അലി ബാപ്പു (നിർവാഹക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.