ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദാലി മണ്ണാർക്കാട് ആദ്യ അംഗത്വം സലീം കളക്കരക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു

ഒ.ഐ.സി.സി മലപ്പുറം ജില്ല മെമ്പർഷിപ് കാമ്പയിന് തുടക്കം

റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല മെമ്പർഷിപ് കാമ്പയിന് തുടക്കം കുറിച്ചു. ചടങ്ങ് ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട്, വൈസ് പ്രസിഡന്റ്‌ സലീം കളക്കര, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ, ജില്ല ഭാരവാഹികളായ സമീർ മാളിയേക്കൽ, വിനീഷ് ഒതായി, സൈനുദ്ദീൻ, ശിഹാബ് അരിപ്പൻ, ഭാസ്കരൻ മഞ്ചേരി, ഷാനവാസ്‌ ഒതായി, ഉണ്ണികൃഷ്ണൻ, നൗഷാദ്, ഭാസ്കരൻ, അൻസർ നൈതല്ലൂർ, മുഹമ്മദ്‌ എടക്കര, അൻഷദ്, ഷറഫു ചിറ്റൻ, സി.ടി. ജലീൽ, ശിഫ ഏരിയ അംഗങ്ങളായ ഷുക്കൂർ, ബൈജു, ഷൗക്കത്ത്, കണ്ണൻ എന്നിവർ സംസാരിച്ചു. മഹമൂദ്, അഫീഫ്, സാദിഖ് വടപ്പുറം എന്നിവർ കാമ്പയിന് നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും സെക്രട്ടറി അബൂബക്കർ മഞ്ചേരി നന്ദിയും പറഞ്ഞു. 

Tags:    
News Summary - OICC Malappuram district membership campaign has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.