ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി അംഗത്വ കാമ്പയിൻ ചെമ്പൻ അബ്ബാസ് അപേക്ഷ ഫോറം അബ്ദുൽ മജീദ് നഹക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

ഒ.ഐ.സി.സി അംഗത്വ കാമ്പയിനും ക്വിറ്റിന്ത്യ ദിനാചരണവും

ജിദ്ദ: ഏഴുവർഷത്തിന് ശേഷം ഒ.ഐ.സി.സി ഗ്ലോബൽ അടിസ്ഥാനത്തിൽ നടത്തുന്ന അംഗത്വ കാമ്പയിനിന്റെ ഭാഗമായി ജിദ്ദയിലും അംഗത്വ കാമ്പയിന് തുടക്കം കുറിച്ചു.

മുതിർന്ന നേതാവ് ചെമ്പൻ അബ്ബാസ് മുൻ പ്രസിഡന്റ് അബ്ദുൽ മജീദ് നഹക്ക് അംഗത്വ അപേക്ഷ ഫോറം കൈമാറി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് അടൂർ അധ്യക്ഷത വഹിച്ചു. കാമ്പയിനിനെ കുറിച്ച് ജനറൽ സെക്രട്ടറി മാമദ് പൊന്നാനി വിശദീകരിച്ചു. 2023 ജനുവരി മുതൽ 2025 ഡിസംബർ വരെയായിരിക്കും പുതിയ കമ്മിറ്റിയുടെ കാലാവധി. ജിദ്ദ റീജനൽ കമ്മിറ്റിയുടെ കീഴിൽ ഒ.ഐ.സി.സിക്ക് 14 വീതം ജില്ല, ഏരിയ കമ്മിറ്റികളാണുള്ളത്. ഓരോ കമ്മിറ്റികളിൽനിന്നും റീജനൽ കമ്മിറ്റിയിലേക്ക് 15 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന നിലയിലാണ് ഒ.ഐ.സി.സിയുടെ സംഘടന തെരഞ്ഞെടുപ്പിന്റെ ഇലക്ടറൽ കോളജ് രൂപവത്കരിക്കുക.

ഹെൽപ് ഡെസ്ക് കൺവീനർ അലി തേക്ക്തോട്, അസ്സഹാബ് വർക്കല, അനിൽകുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ, വിജാസ് ഫൈസി, ഇർഷാദ് ആലപ്പുഴ, ഷമീർ നദ്വി, ഷരീഫ് അറക്കൽ, അഷറഫ് വടക്കേകാട്, ആസാദ് പോരൂർ, ഉണ്ണിമേനോൻ പാലക്കാട്, അനിൽ മുഹമ്മദ്, റഫീഖ് മൂസ, നൗഷീർ കണ്ണൂർ, ബഷീർ പരുത്തികുന്നൻ, ഉമർകോയ ചാലിൽ, മോഹൻ ബാലൻ, സജിത്ത് സനാഇയ്യ എന്നിവർ സംസാരിച്ചു.

ക്വിറ്റിന്ത്യ പ്രമേയം ട്രഷറർ ശ്രീജിത്ത് കണ്ണൂർ അവതരിപ്പിച്ചു. ക്വിറ്റിന്ത്യ സമരത്തിന്റെ 80ാം വാർഷികംആഘോഷിക്കുന്ന വേളയിൽ ക്വിറ്റിന്ത്യ സമരത്തെ തള്ളിക്കളഞ്ഞവരും അതിനെ പിന്തുണക്കാത്തവരുമൊക്കെ ഇന്ന് സ്വാതന്ത്ര്യസമരത്തിന്റെ വക്താക്കളാകുന്നത് കൗതുകമുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു. സെക്രട്ടറി അനിയൻ ജോർജ് സ്വാഗതവും ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മൂത്തേടത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC membership campaign and Quit India Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.