ദമ്മാം: ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി നിർദേശപ്രകാരം ദമ്മാം റീജനൽ കമ്മിറ്റി നേതൃത്വത്തിൽ സൗദി കിഴക്കൻ പ്രവിശ്യയിൽ അംഗത്വ കാമ്പയിന് തുടക്കം. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. റീജനൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ജില്ല, ഏരിയ കമ്മിറ്റികളിലൂടെ നടക്കുന്ന അംഗത്വ കാമ്പയിനിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തക കൺവെൻഷനിൽ ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യയിലെ ആദ്യ അംഗത്വം ബിജു കല്ലുമലക്ക് നൽകിയാണ് കുമ്പളത്ത് ശങ്കരപ്പിള്ള അംഗത്വ കാമ്പയിന് തുടക്കംകുറിച്ചത്. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഇ.കെ. സലീം സ്വാഗതവും ട്രഷർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. അഷ്റഫ് മൂവാറ്റുപുഴ, രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, ശിഹാബ് കായംകുളം, രാധിക ശ്യാംപ്രകാശ്, ബുർഹാൻ ലബ്ബ എന്നിവർ സംസാരിച്ചു.
കോലാത്ത് ശ്രീജിത്ത്, അഡ്വ. എൽ.കെ. അജിത്, മുനമ്പം റഹ്മാൻ എന്നിവർ അതിഥികളായി. പി.കെ. അബ്ദുൽ ഖരീം, സക്കീർ ഹുസൈൻ, സുമേശ് കാട്ടിൽ, നിസാർ ചെമ്പകമംഗലം, നൗഷാദ് തഴവ, തോമസ് തൈപ്പറമ്പിൽ, ജോണി പുതിയറ, ഡെന്നിസ് മണിമല, അൻവർ സാദിഖ്, ഇ.എം. ഷാജി, ശ്യാംപ്രകാശ്, അബ്ദുൽ ഗഫൂർ, ഗഫൂർ വടകര, മുസ്തഫ നണിയൂർ നമ്പ്രം, അബ്ദുൽ നാസർ, രമേശ് പാലക്കൽ, എ.കെ. സജൂബ്, നജീബ് നസീർ, വിത്സൺ പാനായിക്കുളം, നവാസ് കൊല്ലം, നൂഹുമാൻ, രാധിക ശ്യാംപ്രകാശ്, ബുർഹാൻ ലബ്ബ എന്നിവർ വിവിധ കമ്മിറ്റികൾക്കുവേണ്ടി ഗ്ലോബൽ ചെയർമാനിൽനിന്ന് അംഗത്വം സ്വീകരിച്ചു. അബ്ബാസ് തറയിൽ, ഹമീദ് കണിച്ചാട്ടിൽ, ഡിജോ പഴയമഠം, ലാൽ അമീൻ, ഇ.എം. ഷാജി എന്നിവർ നേതൃത്വം നൽകി. നൗഷാദ് തഴവ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.