ദമ്മാം: ദീർഘകാലം സൈഹാത്ത് മേഖലയിൽ പ്രവാസം നയിച്ച ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന തൃശൂർ കുന്നംകുളം ഇയ്യാൽ സ്വദേശി അബ്ദുൽ റഷീദിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സഹപ്രവർത്തകന്റെ സ്മരണകൾ പങ്കുവെച്ച് ഒ.ഐ.സി.സി സൈഹാത്ത് ഏരിയ കമ്മിറ്റി.
കോവിഡ് പ്രതിസന്ധിയുടെ മൂർധന്യഘട്ടത്തിൽ ദമ്മാം ഒ.ഐ.സി.സി ചാർട്ടേഡ് വിമാനങ്ങളുടെ അണിയറ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു റഷീദ് ഇയ്യാൽ. അവധിയിൽ നാട്ടിൽ പോയി മടങ്ങിവരുന്നതിനുള്ള തയാറെടുപ്പിനിടെയാണ് മരണപ്പെട്ടത്. അകാല വിയോഗത്തിൽ പ്രതിസന്ധിയിലായ കുടുംബത്തിന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയും സൈഹാത്ത് ഏരിയ കമ്മിറ്റിയും സഹപ്രവർത്തകരിൽനിന്നും സമാഹരിച്ച തുക പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇയ്യാലിലെ അബ്ദുൽ റഷീദിന്റെ ഭവനത്തിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറിയിരുന്നു. ഒന്നാം ചരമ വാർഷിക ഓർമദിനത്തിൽ സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് രമേശ് പാലക്കൽ അധ്യക്ഷത വഹിച്ചു. നവോദയ സൈഹാത്ത് മേഖല രക്ഷാധികാരി ശ്രീജിത്ത്, ഒ.ഐ.സി.സി ഭാരവാഹികളായ ചന്ദ്രമോഹൻ, ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, നൗഷാദ് തഴവ, ബിനു പുരുഷോത്തമൻ, ശ്യാം പ്രകാശ്, നിഷാദ് കുഞ്ചു, ഗംഗൻ വള്ളിയോട്ട്, ഗഫൂർ വടകര, അൻവർ സാദിഖ്, ഹമീദ് മരക്കാശ്ശേരി, ഹമീദ് കണിച്ചാട്ടിൽ, അസ്ലം ഫറോക്ക്, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, ഡിജോ പഴയമഠം, പ്രമോദ് പൂപ്പാല, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.ടി. ശശി സ്വാഗതവും ട്രഷറർ അസീസ് കുറ്റ്യാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.