പൊ​ലീ​സ്​ അ​തി​ക്ര​മ​ങ്ങ​ൾ​ക്കും എം.​പി​മാ​രു​ടെ കൂ​ട്ട സ​സ്‌​പെ​ൻ​ഷ​നുമെതിരെ ഒ.​ഐ.​സി.​സി പ്ര​തി​ഷേ​ധം

ജി​ദ്ദ: യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​ലീ​സ്​ അ​ഴി​ച്ചു​വി​ടു​ന്ന ന​ര​നാ​യാ​ട്ടി​നെ​തി​രെ​യും പാ​ർ​ല​മെ​ന്റി​ൽ നി​ന്നും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി പ്ര​തി​പ​ക്ഷ എം.​പി​മാ​രെ ഏ​ക​ദേ​ശം മു​ഴു​വ​നാ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രെ​യും ജി​ദ്ദ​യി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു.

സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കെ​തി​രെ പോ​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ മ​നു​ഷ്യ​ത്വ ര​ഹി​ത​വും പൊ​ലീ​സ്​ സേ​ന​ക്ക് ത​ന്നെ അ​പ​മാ​ന​വു​മാ​ണ്. യോ​ഗ്യ​ത​യി​ല്ലാ​തെ പി.​എ​സ്.​സി​യു​ടെ പി​ന്നാ​മ്പു​റം വ​ഴി സേ​ന​യി​ൽ ക​യ​റി​ക്കൂ​ടി​യ ഗു​ണ്ടാ​സം​ഘ​ത്തെ പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​റി​ച്ചു ചോ​ദി​ക്കേ​ണ്ടി​വ​രു​മെ​ന്നും പ്ര​തി​ഷേ​ധ സ​ദ​സ്സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​ത്തി​ന്റെ സ​ർ​വ മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ര​ങ്ങേ​റു​മ്പോ​ൾ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള പാ​ഴ്ശ്ര​മ​ങ്ങ​ളാ​ണ് പൊ​ലീ​സ്‌ പാ​ർ​ട്ടി ബ്രാ​ഞ്ചി​ലൂ​ടെ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര​ണം ശാ​ശ്വ​ത​മ​ല്ല എ​ന്ന് മാ​ത്ര​മാ​ണ് ഇ​ത്ത​ര​ക്കാ​ർ മ​ന​സ്സി​ലാ​ക്കേ​ണ്ട​തെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​മ്പൊ​ന്നും കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള പൊ​ലീ​സ്, ഡി.​വൈ.​എ​ഫ്.​ഐ കൂ​ട്ടു​കെ​ട്ടാ​ണ് ഈ ​അ​ക്ര​മ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളി​ലെ പാ​ർ​ല​മെ​ന്റ് ച​രി​ത്ര​ത്തി​ൽ ഇ​ല്ലാ​ത്ത​ത്ര അം​ഗ​ങ്ങ​ളെ​യാ​ണ് ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് പു​റ​ത്താ​ക്കി​യ​തെ​ന്നും ഇ​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്ര​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി പ്ര​വാ​സി സേ​വ​ന കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ദ​സ്സി​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​പ്‌ ഡെ​സ്‌​ക് ക​ൺ​വീ​ന​ർ അ​ലി തേ​ക്കി​ൻ​തോ​ട്, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്, തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് വ​ട​ക്കെ​ക്കാ​ട്, നാ​സ​ർ സൈ​ൻ, സി​ദ്ദീ​ഖ് ചോ​ക്കാ​ട്, അ​ബ്ദു​ൽ ഗ​ഫൂ​ർ വ​ണ്ടൂ​ർ, പ്രി​ൻ​സാ​ദ് കോ​ഴി​ക്കോ​ട്, ഷി​നോ​യ് ദാ​മോ​ദ​ര​ൻ ക​ട​ലു​ണ്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പൊ​ലീ​സ്​ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും എം.​പി​മാ​രെ കൂ​ട്ട സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തി​നെ​തി​രെ​യും ജി​ദ്ദ ഒ.​ഐ.​സി.​സി പ്ര​തി​ഷേ​ധ സ​ദ​സ്സി​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​ടി.​എ. മു​നീ​ർ സം​സാ​രി​ക്കു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.