ത​ബൂ​ക്ക് ബ്ലാ​ക്ക്‌ ആ​ൻ​ഡ് വൈ​റ്റ്‌ ആ​ർ​ട്സ്‌ ആ​ൻ​ഡ് സ്പോ​ർ​ട്സ്‌ ക്ല​ബ്ബ്‌ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

ബ്ലാക്ക്‌ ആൻഡ് വൈറ്റ്‌ ക്ലബ്ബ്‌ ഓണാഘോഷം സംഘടിപ്പിച്ചു

തബൂക്ക്‌: ബ്ലാക്ക്‌ ആൻഡ് വൈറ്റ്‌ ആർട്സ്‌ ആൻഡ് സ്പോർട്സ്‌ ക്ലബ്ബ്‌ തബൂക്കിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യയോടെ ക്ലബ്ബ്‌ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ക്ലബ്ബ് രക്ഷാധികാരി അഷ്‌റഫ്‌ ആലപ്പുഴ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ നിഷാദ്‌ നിലമ്പൂർ അധ്യക്ഷത വഹിച്ചു. നിഷാദ്‌ വാഴക്കാട്‌, എം.ജി അനൂപ്‌, ഷബീബ്‌ മഞ്ചേരി എന്നിവർ സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാപരിപാടികളും ഓണക്കളി മത്സരങ്ങളും നടന്നു. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

മത്സര വിജയികൾക്ക് ക്ലബ്ബ് ഭാരവാഹികൾ സമ്മാനദാനം നടത്തി. ആലിക്കോയ മോങ്ങം, അനൂപ്‌ മൻഹൽ, മുസ്തഫ പാലക്കാട്‌, ഇർഷാദ്‌ ഗന്തൂർ, സിബിൻ ലാൽ, ഡോ. വൈശാഖ്‌, പ്രവീൺ ലുലു, മൻസൂർ കൊണ്ടോട്ടി, അലിയാപ്പു കൊണ്ടോട്ടി, ഖാദർ ഇരിട്ടി, റഷീദ്‌ ലൂണ, റിയാസ്‌ ആക്സിയൊം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഫസൽ എടപ്പറ്റ സ്വാഗതവും ട്രഷറർ സരീസ്‌ വെട്ടുപ്പാറ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Onam celebration was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.