ദമ്മാം: കാതമെത്ര അകലെയായാലും കാലമെത്ര കഠിനമായാലും മലയാളിക്ക് ഓണസങ്കൽപങ്ങളെ ഒഴിവാക്കാനാവില്ല. നിലവിലെ പരിമിതമായ സാഹചര്യത്തിലും ദമ്മാമിൽ ഒന്നിച്ചുതാമസിക്കുന്ന ഒരുകൂട്ടം മലയാളി കുടുംബങ്ങൾ തിരുവോണത്തെ മലയാള തനിമ ചോരാതെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ദമ്മാമിലെ ജലവിയയിലെ 'ആറ്റ്കോ' കോമ്പൗണ്ടിൽ താമസിക്കുന്ന 17 മലയാളി കുടുംബങ്ങളാണ് പൂക്കളമിട്ട് ഓണത്തെ വരവേൽക്കുന്നത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ഇൗ കുടുംബങ്ങൾ. അത്തം മുതൽ ഇവർ പൂക്കളമിട്ടുവരുകയാണ്. എല്ലാ വീടുകളിലെയും പൂക്കൾ ശേഖരിച്ച് അതിരാവിലെതന്നെ പൂക്കളമൊരുക്കും. പാലക്കാട് മലമ്പുഴ സ്വദേശിനിയും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കുളിലെ അധ്യാപികയുമായ ലതിക പ്രസാദാണ് പൂക്കളമൊരുക്കാൻ മുൻൈകയെടുക്കുന്നത്. പൂക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള മാർഗമെന്നരീതിയിൽ മരുഭൂമിയുടെ സൗന്ദര്യമുള്ള ചുവന്ന മണ്ണ് ആദ്യംതന്നെ വാങ്ങി വീട്ടുമുറ്റത്ത് നിരത്തി.
ഇവിടെ തുമ്പപ്പൂ കണികാണാൻ പോലുമില്ല. പകരം തുളസിപ്പൂവും വെളുത്ത നിറമുള്ള ബോഗൻവില്ല പൂക്കളും കൊണ്ട് അത് പരിഹരിച്ചു. പരമാവധി പാരമ്പര്യങ്ങളെ പിന്തുടരാൻ ശ്രമിക്കുേമ്പാഴും തെച്ചിയും ജമന്തിയും കർക്കടകപ്പുല്ലുമൊന്നും എത്ര ശ്രമിച്ചാലും കിട്ടില്ലെന്ന ദുഃഖമാണ് ബാക്കി. ഇവിടെ ലഭിക്കുന്ന തുളസി, അരളി, നിത്യകല്യാണി, ബോഗൻവില്ലകൾ, പിന്നെ പാതയോരങ്ങളെ വർണാഭമാക്കുന്ന േപരറിയാത്ത ഓർക്കിഡ് കുഞ്ഞുപൂക്കൾ എല്ലാം പൂക്കളത്തിൽ ഇടം പിടിക്കുന്നുണ്ട്. ഇവിടെത്ത പരിമിതിയിലും ഇങ്ങനെയെങ്കിലുമൊക്കെ ഓണമാഘോഷിക്കാൻ കഴിയുന്നു എന്നത് ഏറെ ആഹ്ലാദകരമാെണന്ന് ലതിക പ്രസാദ് പറഞ്ഞു.
ചൂടുകാലമായതിനാൽ കോമ്പൗണ്ടിലെ എല്ലാവരും ചേർന്നുള്ള ഓണസദ്യയും ഒാണക്കളികളും രാത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞുങ്ങൾ പൂക്കളം കാണാൻ കൗതുകത്തോടെ അതിരാവിലെതന്നെ എത്തുന്നത് ഏറെ സന്തോഷം പകരുന്നു. ഊഞ്ഞാലും തുമ്പിതുള്ളലും കൂടി ഉണ്ടായിരുന്നെങ്കിൽ ഓണം ഇവിടെയും ഗംഭീരമായേനെ. സാധാരണ ഓണത്തിന് ജോലിക്കിടയിൽ കിട്ടുന്ന ഒരുദിവസത്തെ അവധി ഒന്നിനും തികയില്ലായിരുന്നു. എന്നാൽ, ഇത്തവണത്തെ കോവിഡ് കാലം പാരമ്പര്യരീതിയിൽ ഓണമൊരുക്കാനുള്ള കൂടുതൽ ഒഴുവുകാലം നൽകിയെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.