റിയാദ്: റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ഓണം ആഘോഷിച്ചു. മലസിലുള്ള ചെറീസ് ഓഡിറ്റോറിയത്തിൽ സാംസ്കാരിക സമ്മേളനം, ചെണ്ടമേളം, ഡാൻസ്, ഗാനമേള തുടങ്ങിയ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിവിധ കർമ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ആലപ്പുഴ ജില്ലയിൽനിന്നുള്ള വനിതകളെയും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദരഫലകങ്ങൾ നൽകി അനുമോദിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് ആൻറണി വിക്ടർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ ആമുഖഭാഷണം നടത്തി. ഉപദേശക സമിതിയംഗം വി.ജെ. നസ്റുദീൻ, നാദിർഷ റഹ്മാൻ, സുരേഷ് ശങ്കർ, അഷ്റഫ് കൊടിഞ്ഞി, നൗമിത ബദർ എന്നിവർ സംസാരിച്ചു. ശ്രീജിത്ത്, ബിനോയ്, റഫീഖ് വെട്ടിയാർ, ലാലു വർക്കി എന്നിവർ അതിഥികളായിരുന്നു. പ്രോഗ്രാം കൺവീനർ രാജേഷ് ഗോപിനാഥൻ സ്വാഗതവും സിജു പീറ്റർ നന്ദിയും പറഞ്ഞു.
സുരേഷ് ആലപ്പുഴ, നിസാർ കോലത്ത്, ബദർ കാസിം, നിസാർ മുസ്തഫ, നാസർ കുരിയാൻ, റീന സിജു, സാനു മാവേലിക്കര, ആസിഫ് ഇഖ്ബാൽ, ടി.എൻ.ആർ. നായർ, ഷാജി പുന്നപ്ര, പി.ടി. ബിബിൻ, മുഹമ്മദ് താഹിർ, ആനന്ദം ആർ. നായർ, ഷഹീൻ കബീർ, നൗഫൽ കുത്തിയതോട്, ശരീഫ് തുറവൂർ, ജുഗൽ കാക്കാഴം, അമൽ കാരിച്ചാൽ, ജിനു ബേബി എന്നിവർ ഉപഹാരങ്ങൾ കൈമാറി. ശാദിയ ഷാജഹാൻ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.