അൽ അഹ്സ: ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രവാസോണം -2024’ അരങ്ങേറി. രാവിലെ മഹദൂദ് അംശിയാത്ത് റിസോർട്ടിൽ വനിതാവേദി പ്രവർത്തകർ അത്തപൂക്കളമിട്ട് തുടങ്ങിയ ആഘോഷത്തിന് ഓണസദ്യയും കലാവിരുന്നും കായിക മത്സരങ്ങളും പൊലിമയേറ്റി. കലാസാംസ്കാരിക പരിപാടികൾക്ക് കേക്ക് മുറിച്ച് തുടക്കം കുറിച്ചു. അഫ്സാന അഷ്റഫ് പ്രാർഥനാഗീതം ആലപിച്ചു. ആക്ടിങ് പ്രസിഡന്റ് അർശദ് ദേശമംഗലം, ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ശംസ് കൊല്ലം, ശാഫി കുദിർ, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, രാജേഷ് ആറ്റുവ, ഷൈൻ കരുനാഗപ്പള്ളി എന്നിവർ പങ്കെടുത്തു.
പ്രസാദ് കരുനാഗപ്പള്ളി, മുരളീധരൻ ചെങ്ങന്നൂർ, എം.ബി. ഷാജു, അനിരുദ്ധൻ കായംകുളം, ഷിബു സുകുമാരൻ, രമണൻ കായംകുളം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനം നടത്തിയ അൽ അഹ്സ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് റഫീഖ് വയനാട്, 2024-ലെ എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഒ.ഐ.സി.സി കുടുംബാംഗം ക്രിസ്റ്റി ഷാജു എന്നിവരെ ശംസ് കൊല്ലം, അർശദ് ദേശമംഗലം എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കലാ പ്രതിഭകൾക്കും, കായിക മത്സരങ്ങളിലെ വിജയികൾക്കുമുള്ള ട്രോഫികളും സമ്മാനങ്ങളും പ്രസിഡന്റ് അർശദ് ദേശമംഗലം, ശാഫി കുദിർ, പ്രസാദ് കരുനാഗപ്പളളി, സബീന അഷ്റഫ്, റഷീദ് വരവൂർ, നിസാം വടക്കേകോണം എന്നിവർ കൈമാറി. ഷിജോമോൻ വർഗീസ്, സബീന അഷ്റഫ്, നിസാം വടക്കേകോണം, നവാസ് കൊല്ലം, റഷീദ് വരവൂർ, ഷിബു സുകുമാരൻ, മൊയ്തു അടാടിയിൽ, മുരളീധരൻ ചെങ്ങന്നൂർ, റഫീഖ് വയനാട്, ഷമീർ പനങ്ങാടൻ, അഫ്സൽ മേലേതിൽ, ലിജു വർഗീസ്, ഷാനി ഓമശ്ശേരി, നൗഷാദ് താനൂർ, അഷ്റഫ് കരുവാത്ത്, അനീഷ് സനാഇയ, വി.പി. സബാസ്റ്റ്യൻ, അമീറ സജീം, റിജോ ഉലഹന്നാൻ, ജസ്ന മാളിയേക്കൽ, സ്മിത സിജൊ, ഷിബു മുസ്തഫ, നവാസ് അൽനജ, സിജൊ രാമപുരം, ഷമീർ പാറക്കൽ, സുമീർ ഹുസൈൻ, അക്ബർ ഖാൻ, ബിനു ഡാനിയേൽ, റിനോഷ് റഫീഖ്, ഷിഹാബ് സലീം, സജീം കുമ്മിൾ, ജിബിൻ മാത്യു, ഷീജ ഷിജൊ, റുക്സാന റഷീദ്, മഞ്ജു നൗഷാദ്, നജ്മ അഫ്സൽ മുതലായവർ നേതൃത്വം നൽകി. അഫ്സാന അഷ്റഫ്, ഗോഡ്വീന ഷിജൊ എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.