റിയാദ്: ‘നമ്മൾ ചാവക്കാട്ടുകാർ’ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ‘നമ്മളോണം 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ വനാസ ഇസ്തിറാഹയിൽ വിഭവസമൃദ്ധമായ സദ്യയോടെ ആരംഭിച്ച ആഘോഷപരിപാടികൾ രാത്രി വരെ നീണ്ടു. സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ എം. ഫൈസൽ ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ഫെർമിസ് മടത്തൊടിയിൽ ആമുഖ പ്രസംഗം നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു.
പുഷ്പരാജ്, ജയൻ കൊടുങ്ങല്ലൂർ, ഷാജഹാൻ ചാവക്കാട്, കൃഷ്ണകുമാർ, ഷാജി കൊടുങ്ങല്ലൂർ, സുധാകരൻ ചാവക്കാട്, സഗീർ അന്താറത്തറ, അസ്ലം പാലത്ത്, മജീദ് പൂളക്കാടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യംവീട്ടിൽ സ്വാഗതവും ട്രഷറർ ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു. ശിങ്കാരി മേളം, നാസിക് ഡോൾ, ഉറിയടി, വടംവലി, പെനാൽറ്റി ഷൂട്ട് ഔട്ട്, റിയാദിലെ പ്രമുഖ ഗായകർ പങ്കെടുത്ത ഗാനമേള, അംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച നൃത്തങ്ങൾ തുടങ്ങിയവ ആഘോഷത്തിലുണ്ടായിരുന്നു.
മനാഫ് അബ്ദുല്ല, സലിം പാവറട്ടി, ഫവാദ് കറുകമാട്, ഫായിസ് ബീരാൻ, പ്രകാശ് താമരയൂർ, സുബൈർ ഒരുമനയൂർ, സിറാജുദ്ദീൻ ഓവുങ്ങൽ, സലിം അകലാട്, ഖയ്യൂം ഒരുമനയൂർ, ഉണ്ണിമോൻ പെരുമ്പലായി, യൂസഫ് പാങ്ങ്, ഷാഹിദ് തങ്ങൾ, ഫാറൂഖ് കുഴിങ്ങര, മൻസൂർ മുല്ലശ്ശേരി, ഫായിസ് വട്ടേക്കാട്, അബ്ദുറഹ്മാൻ, ഷെഫീഖ് അലി, യൂനസ് പടുങ്ങൽ, സിദ്ദീഖ് അകലാട്, ഫിറോസ് കോളനിപ്പടി, ഫാറൂഖ് അകലാട്, ഷഹീർ ബാബു, സാലിഹ് പാവറട്ടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.