കൂത്തുപറമ്പ് സ്വദേശി റിയാദിൽ ​ട്രെയിലർ ഇടിച്ച് മരിച്ചു

റിയാദ്: മലയാളി റിയാദിൽ ട്രെയിലർ ഇടിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ (52) ആണ് റിയാദ് - ദമ്മാം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

അബൂഹൈതം പെട്രോള്‍ പമ്പിലെ ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിവരുമ്പോള്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ദമ്മാം റോഡിലെ റെഡിമിക്‌സ് കമ്പനിയിലാണ് ജോലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഭാര്യ: സുമിത. മക്കൾ: ശരത്, ശ്യാംജിത്.

Tags:    
News Summary - One dead in road accident riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.