റിയാദ്: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ റിയാദിലെ യാര ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ മികച്ചവിജയം നേടി. പരീക്ഷ എഴുതിയ 88 വിദ്യാർഥികൾ എല്ലാവരും വിജയിച്ചു. 96.6 ശതമാനം പേർ ഫസ്റ്റ് ക്ലാസിന് മുകളിൽ മാർക്ക് നേടി. 68.18 ശതമാനം പേർക്ക് ഡിസ്റ്റിങ്ഷനുണ്ട്.
തുടർച്ചയായ 13ാമത്തെ വർഷമാണ് യാര സ്കൂൾ നൂറുശതമാനം വിജയം സ്വന്തമാക്കുന്നത്. 96 ശതമാനം മാർക്കോടെ ജയലക്ഷ്മി ജയകൃഷ്ണൻ സ്കൂളിൽ ഒന്നാമതെത്തി. 95.8 ശതമാനം മാർക്കോടെ മുഹമ്മദ് നിഹാൽ, 94.8 ശതമാനം മാർക്കോടെ ഹന ഫാത്തിമ ഉമർ എന്നിവർ രണ്ടും മൂന്നും റാങ്കുകൾക്ക് അർഹരായി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പൽ ആസിമ സലീം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.