സൗദിയിൽ നിലവിൽ ചികിത്സയിലുള്ളത് 2,289 കോവിഡ് രോഗികൾ മാത്രം

ജിദ്ദ: സൗദിയിൽ നിലവിൽ ചികിത്സയിലുള്ളത് 2,289 കോവിഡ് രോഗികൾ മാത്രം. ഇവരിൽ 565 പേരുടെ നില ഗുരുതരമാണ്. ഇന്ന് 103 പുതിയ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 195 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,727ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,834ഉം ആയി.

ആറുപേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,604 ആയി. ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 34, മക്ക 18, കിഴക്കൻ പ്രവിശ്യ 9, അൽ ഖസീം 7, ജീസാൻ 6, അസീർ 6, മദീന 5, അൽ ജൗഫ് 5, നജ്റാൻ 4, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 3, ഹായിൽ 2, അൽബാഹ 1. ഇതുവരെ രാജ്യത്ത് 3,87,36,360 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Only 2,289 covid patients are currently being treated in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.