സൗദിയിൽ നിലവിൽ ചികിത്സയിലുള്ളത് 2,289 കോവിഡ് രോഗികൾ മാത്രം
text_fieldsജിദ്ദ: സൗദിയിൽ നിലവിൽ ചികിത്സയിലുള്ളത് 2,289 കോവിഡ് രോഗികൾ മാത്രം. ഇവരിൽ 565 പേരുടെ നില ഗുരുതരമാണ്. ഇന്ന് 103 പുതിയ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 195 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,727ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,834ഉം ആയി.
ആറുപേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,604 ആയി. ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 34, മക്ക 18, കിഴക്കൻ പ്രവിശ്യ 9, അൽ ഖസീം 7, ജീസാൻ 6, അസീർ 6, മദീന 5, അൽ ജൗഫ് 5, നജ്റാൻ 4, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 3, ഹായിൽ 2, അൽബാഹ 1. ഇതുവരെ രാജ്യത്ത് 3,87,36,360 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.