ഖസീം ഒ.ഐ.സി.സി ബുറൈദയിൽ സംഘടിപ്പിച്ച
അനുശോചന യോഗത്തിൽ മുജീബ് ഒതായി സംസാരിക്കുന്നു
ബുറൈദ: കേരളം നെഞ്ചേറ്റിയ യഥാർഥ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഒഴുകിയെത്തിയ ജനസാഗരം തെളിയിച്ചതായി ഒ.ഐ.സി.സി ഖസീം സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി നാടിനെ വികസന പാതയിലൂടെ നയിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ബുറൈദയിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. വൈസ് പ്രസിഡൻറ് മുജീബ് ഒതായി അധ്യക്ഷത വഹിച്ചു. സുബൈർ കണിയാപുരം അനുസ്മരണ പ്രഭാഷണം നടത്തി. പി.പി.എം. അശ്റഫ് സക്കീർ പത്തറക്കൽ, അനിൽനാഥ് ഹരിപ്പാട്, അനസ് എറണാകുളം, സനോജ് വണ്ടൂർ, സക്കീർ കുറ്റിപ്പുറം, അസീസ് കണ്ണൂർ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് കുര്യൻ ഉമ്മൻ ചാണ്ടിയുടെ ഭവനം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.