കെ.​എം.​സി.​സി ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ൽ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

ജിദ്ദ: കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ടി.വി. ഇബ്രാഹിം എം.എൽ.എയുമായി മുഖാമുഖം സംഘടിപ്പിച്ചു. 'ടോക്ക് ആൻഡ് ചാറ്റ് വിത്ത് എം.എൽ.എ' എന്ന പേരിൽ നടന്ന പരിപാടിയിൽ മണ്ഡലത്തിൽ നിന്നുള്ള പ്രധാന പ്രവർത്തകർ പങ്കെടുത്തു. കൊണ്ടോട്ടി മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ചും പാർട്ടി പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങളും ആവശ്യങ്ങളും പ്രവർത്തകർ എം.എൽ.എക്കുമുന്നിൽ അവതരിപ്പിച്ചു.

മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കുവേണ്ടി കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നും എം.എൽ.എ അറിയിച്ചു.കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. സൈതലവി, പ്രവാസി ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഹംസ ഹാജി, മൊറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ ഒഴുകുർ, നൗഷാദ് വാഴയൂർ, കെ.എൻ.എ. ലത്തീഫ്, അബൂബക്കർ മാസ്റ്റർ, ബഷീർ മാറാടി, ലത്തീഫ് വാഴയൂർ, റഹ്മത്തലി തുറക്കൽ, റഷീദ് വാഴക്കാട്, ഹസ്സൻ യമഹ, യൂസഫ് കോട്ട, ബാദുഷ, എം.എം. സുബൈർ എന്നിവർ സംസാരിച്ചു.

അബു ഹാജി, ബാവ കാരി, ഫിറോസ് പരതക്കാട്, മജീദ് കൊട്ടപ്പുറം, കബീർ നീറാട്, സി.സി. റസാഖ്, കെ.വി. നാസർ എന്നിവർ നേതൃത്വം നൽകി. അൻവർ വെട്ടുപ്പാറ സ്വാഗതവും കെ.പി. അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു. മുജീബ് മുതുവല്ലൂർ ഖിറാഅത്ത് നടത്തി.

Tags:    
News Summary - Organized a face-to-face meeting with MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.