ദമ്മാം: ദളം മുതിർന്നവർക്കും കുട്ടികൾക്കുമായി പാചകമത്സരം സംഘടിപ്പിച്ചു. ഇരു വിഭാഗങ്ങളിലുമായി പങ്കെടുത്തവർക്ക് ആകർഷക സമ്മാനങ്ങൾ ഒരുക്കിയിരുന്നു. ആയിഷ ഷഹീൻ, സുബിന മുനീർ എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ.
മത്സരങ്ങൾക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ, സൗദി പ്രവാസത്തോട് വിടപറയുന്ന ദളം കുടുംബാംഗങ്ങളായ മോൻസി മാത്യു, ഹബീബ് അമ്പാടൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
ജോർജ് ഈപ്പൻ, അളഗിരി സെൽവരാജ്, ബിജു കാവുംപുറം, വർഗീസ് തോമസ്, ഷഹീൻ, കെ.പി. ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.