ദമ്മാം: കോഴിക്കോട് മുക്കം സ്വദേശി ജാഫർ കൈക്കലാടൻ എഴുതിയ ‘ഓർമയിലെ പൊറ്റശ്ശേരി’ എന്ന പുസ്തകം സൗദിയിൽ പ്രകാശനം ചെയ്തു. ദമ്മാം അൽ അബീർ ഓഡിറ്റോറിയത്തിൽ എഴുത്തുകാരന്റെ സുഹൃത്തുക്കളും സഹപാഠികളുമാണ് പ്രകാശനച്ചടങ്ങ് ഒരുക്കിയത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ സാമൂഹിക പ്രവർത്തകൻ അസ്ലം ഫറോക്കിന് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു.
ഒരു നാടിന്റെ ജീവിതതാളങ്ങൾ പകർത്തിവെച്ച പുസ്തകം തലമുറകൾക്കുള്ള സമ്മാനമാണെന്ന് സാജിദ് ആറാട്ടുപുഴ പറഞ്ഞു. ഓരോ മനുഷ്യന്റെയും ഉള്ളിൽ കൊളുത്തിവെച്ച വിളക്കാണ് അക്ഷരങ്ങളും വായനയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസ്ലം ഫറോക്ക് അധ്യക്ഷത വഹിച്ചു.
സോഫിയ ഷാജഹാൻ, അഡ്വ. ഷഹന, ജേക്കബ് ഉതുപ്പ്, സഹീർഷ കൊല്ലം, ഹമീദ് മരക്കാശ്ശേരി, ബിനു കുഞ്ഞു, റഊഫ് ചാവക്കാട്, അസ്മാബീവി, കമറുദ്ദീൻ, മുരളി, ഷാജഹാൻ, ഉണ്ണികൃഷ്ണൻ, സരള, ആർദ്ര എന്നിവർ സംസാരിച്ചു. സുഹൃത്തിനുവേണ്ടി കടലിനിക്കരയും പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിക്കാൻ തയാറായ അസ്ലം ഫറോക്കിനെ അനുമോദിച്ചു. ഷിജില ഹമീദ് സ്വാഗതവും ലീന ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. സംഗീത സന്തോഷ് പ്രാർഥനഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.