ഉഷ്ണം കുറക്കാൻ റോഡുകളിൽ പെയിൻറിങ് പുരോഗമിക്കുന്നു
മക്ക: അറഫയെ തണുപ്പിക്കാനും അന്തരീക്ഷത്തിലെ താപനില കുറക്കാനും റോഡുകൾ പെയിൻ്റ് ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നു. ജനറൽ അതോറിറ്റി ഓഫ് റോഡ്സാണ് നമിറ പള്ളിക്ക് ചുറ്റുമുള്ള പ്രദേശത്തെ ടാർ ചെയ്ത പ്രതലങ്ങളിൽ പെയിൻ്റിങ് നടത്തുന്നത്. ഹജ്ജ് വേളയിൽ ലക്ഷക്കണക്കിന് തീർഥാടകർ സംഗമിക്കുന്ന അറഫയിലെ താപനില കുറക്കാൻ ഇത് സഹായിക്കും. ആധുനിക സാേങ്കതിക വിദ്യയാണിത്. ഭൗമോപരിതല താപനില ഏകദേശം 20 ഡിഗ്രി സെൽഷ്യസ് വരെ കുറക്കാൻ സഹായിക്കുന്ന വെളുത്ത നിറത്തിലുള്ള പെയിൻറാണ് ഇതിനുപയോഗിക്കുന്നത്.
തീർഥാടകരെ സേവിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് റോഡുകൾ പെയിൻ്റ് ചെയ്യുന്നതെന്ന് ഗതാഗത അതോറിറ്റി വക്താവ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു. കഴിഞ്ഞ വർഷം പരീക്ഷണമെന്നോണം പ്രത്യേക സ്ഥലങ്ങളിലായിരുന്നു ഇത് നടപ്പാക്കിയത്. താപനില ഉയരുന്ന പുണ്യസ്ഥലങ്ങളിലെ ജംറാത്തിന് നേരെയുള്ള കാൽനട റോഡുകളിലാണിത് ആദ്യം പ്രയോഗിച്ചത്. ഈ പരീക്ഷണം വിജയമായിരുന്നു. ഈ വർഷം നമിറ പള്ളിക്ക് ചുറ്റുമുള്ള പ്രദേശം ഏകദേശം 25,000 ചതുരശ്ര മീറ്റർ വരെ പരീക്ഷണം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അൽ ഉതൈബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.