റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദിൽ ഓണം ആഘോഷിച്ചു. റിയാദ് മലസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ അങ്കണത്തിൽ റിയാദിലെ പൗരപ്രമുഖരും ക്ഷണിക്കപ്പെട്ട അഥിതികളുമുൾപ്പെടെ നിരവധി പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ‘പാലക്കാടൻ ഓണം 2024’ പ്രവാസ ലോകത്തിന് ഒരു പുത്തൻ അനുഭവമാണ് നൽകിയത്.
സദ്യക്കുപുറമെ ബീറ്റ്സ് ഓഫ് റിയാദ് ഒരുക്കിയ ശിങ്കാരിമേളവും നാസിക് ധോളും മാവേലിയും വാമനനും പുലിക്കളിയും പൂക്കാവടിയും തെയ്യവും കൂടാതെ നിരവധി ഓണകാഴ്ചകളും ആഘോഷത്തിന് പൊലിമയേറ്റി.വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, പ്രോഗ്രാം കൺവീനർ ഷഫീർ പാത്തിരിപാല, ചാരിറ്റി കോഓഡിനേറ്റർ റഊഫ് പട്ടാമ്പി എന്നിവർ സംസാരിച്ചു.
ഡബ്ല്യു.എം.എഫ് ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, സനു മാവേലിക്കര, ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ്, റിയാദ് ടാക്കീസ് ജോയിൻറ് സെക്രട്ടറി വരുൺ, സീനിയർ ഫിസിയോതെറപ്പിസ്റ്റ് പ്രമിത ബിജു, നൃത്താധ്യാപകൻ കുഞ്ഞുമുഹമ്മദ് കലാക്ഷേത്ര എന്നിവർ സംസാരിച്ചു.
മഹേഷ് ജയ്, ഷിഹാബ് കരിമ്പാറ, ഷാജീവ് ശ്രീകൃഷ്ണപുരം, അഷറഫ് അപ്പക്കാട്ടിൽ, അൻവർ സാദത് വാക്കയിൽ, ശബരീഷ് ചിറ്റൂർ, ജംഷാദ് വാക്കയിൽ, നഫാസ് മുത്തേടത്, സുരേഷ് നായർ, അജ്മൽ മന്നേത്ത്, സതീഷ്, അൻസാർ, ശ്രീകുമാർ, ഷഫീഖ്, ഹുസൈൻ വടക്കുംചേരി.
മുജീബ്, മധു, സുബീർ, വാസുദേവൻ, മനാഫ്, സുബിൻ, മനു, ഫൈസൽ പാലക്കാട്, രഘു ഒറ്റപ്പാലം, മനോഹർ, നിയാസ്, രതീഷ്, കരീം എന്നിവർക്ക് പുറമെ അമ്പതോളം വരുന്ന പാലക്കാടൻ വളൻറിയർമാരും പരിപാടിക്ക് നേതൃത്വം നൽകി. ഭൈമി സുബിനും ഷിബു എൽദോയും അവതാരകരായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.