പരപ്പനങ്ങാടി സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലയാളി യുവാവ് റിയാദിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നെടുവ ചന്ദു വീട്ടിൽ സജീർ (42) ആണ് താമസസ്ഥലത്ത് മരിച്ചത്.

റിയാദിൽ കെട്ടിട കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു. എട്ട് വർഷത്തോളം സൗദിയിൽ വിവിധയിടങ്ങളിലായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ ഏഴ് മാസം മുമ്പാണ് തിരിച്ചെത്തിയത്. പിതാവ്: അബ്ദുല്ലത്തീഫ്.

മാതാവ്: കദീജ. ഭാര്യ: ഫൗസിയ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്ഹാഖ് താനൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Parappanangadi native passes away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.