പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജോർജ് സി. വർഗീസിനും മേരി ജോർജിനും പി.ജെ.എസ് ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പത്തനംതിട്ട ജില്ല സംഗമം പി.ജെ.എസ് ആക്ടിവ് അംഗമായിരുന്ന ജോർജ് സി. വർഗീസിനും പത്നി മേരി ജോർജിനും പി.ജെ.എസ് ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി. 20 വർഷത്തിലധികമായി ജിദ്ദയിലെ ഹൽവാനി ബ്രോസ് എന്ന കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ മാനേജറായി ജോലി ചെയ്തുവരുകയായിരുന്നു. പി.ജെ.എസ് പ്രസിഡന്റ് ജോസഫ് വർഗീസ് സംഘടനയുടെ ഉപഹാരം കൈമാറി.
അലി റാവുത്തർ, ജോർജ് വർഗീസ്, സന്തോഷ് നായർ, അയ്യൂബ് ഖാൻ, എബി ചെറിയാൻ, അനിൽകുമാർ, എൻ.ഐ. ജോസഫ്, ഷിബു ജോർജ്, നിഷ ഷിബു, സുശീല ജോസഫ്, ബിജി സജി, ബെറ്റ്സി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ജയൻ നായർ സ്വാഗതവും ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.