ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) വൈവിധ്യമായ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം രക്ഷാധികാരി അലി റാവുത്തർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ചു. കായിക വിഭാഗം കൺവീനർ സലിം മാജിദിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം കായിക മത്സരങ്ങൾ നടന്നു.
കൾചറൽ കൺവീനർ അനിൽ ജോണിന്റെ നേതൃത്വത്തിൽ പി.ജെ.എസ് അംഗങ്ങളും കുടുംബാംഗങ്ങളും വനിത വിഭാഗവും ബാലജന സംഗമം കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. പി.ജെ.എസ് ബീറ്റ്സ് പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി കൺവീനർ എബി ചെറിയാന്റെ നേതൃത്വത്തിൽ ‘പി.ജെ.എസ് ബീറ്റ്സ്’ സംഗീത പരിപാടികൾ അവതരിപ്പിച്ചു. പുലികളി, താലപ്പൊലി, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാവേലിയുടെ വരവേൽപ് എന്നിവയും നടന്നു.
മനോജ് മാത്യു ആൻഡ് ടീം ഒരുക്കിയ ഓണപ്പൂക്കളം ശ്രദ്ധേയമായി. വർഗീസ് ഡാനിയലിന്റെ നേതൃത്വത്തിൽ ഓണസദ്യയും ഒരുക്കിയിരുന്നു. പി.ജെ.എസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമേ ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതൃത്വങ്ങളിലെ പ്രമുഖരും ജില്ല സംഘടന പ്രതിനിധികളും പങ്കെടുത്തു.
സന്തോഷ് നായർ, അയൂബ് ഖാൻ, ജോർജ് വർഗീസ്, മനു പ്രസാദ്, നവാസ് റാവുത്തർ, വിലാസ് കുറുപ്പ്, അനിൽ കുമാർ, സന്തോഷ് കെ. ജോൺ, സജി ജോർജ്, മാത്യു തോമസ്, നൗഷാദ് അടൂർ, രഞ്ജിത് മോഹൻ, അനിയൻ ജോർജ്, ദിലീഫ് ഇസ്മായിൽ, അബ്ദുൽ മുനീർ, എൻ.ഐ. ജോസഫ്, അനൂപ് ജി. നായർ, അജിത് നായർ, റാഫി ചിറ്റാർ, ജോബി ടി. ബേബി, തോമസ് പി. കോശി, രാജേഷ് അലക്സാണ്ടർ, പ്രസാദ്, സഞ്ജയൻ നായർ, നിഷ ഷിബു, സൗമ്യ അനൂപ്, സുശീല ജോസഫ്, ബിജി സജി, അനു ഷിജു, ദീപിക സന്തോഷ്, സിന്ധു ജിനു, പ്രിയ സഞ്ജയ്, ബിൻസി ജോർജ്, മോളി സന്തോഷ്, സുജ എബി, മേരി ജോർജ്, ലിയ ജെനി, മഞ്ജു മേരി തോമസ്, ആഷ വർഗീസ്, ബെറ്റ്സി സെബാസ്റ്റ്യൻ, ബീന അനിൽ, ബിന്ദു രാജേഷ്, ഷീബ ജോൺ, ജിനിമോൾ ജോയ്, മിനി ജോസ്, ഷബാന നൗഷാദ്, ജെമിനി മനോജ്, ഡാൻ മാത്യു മനോജ്, ഐലിൻ വർഗീസ്, സ്നിഹ മരിയ സന്തോഷ്, ഗ്ലാഡിസ് എബി, ജോഷ് ജിനു ജോഷ്വ തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചു. നെസ്മ നൗഷാദ് അവതാരകയായിരുന്നു. ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും ട്രഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.