ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ പെരിന്തൽമണ്ണ മണ്ഡലം എം.എൽ.എ നജീബ് കാന്തപുരത്തിന് പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻറിഫ്) ജിദ്ദയിൽ സ്വീകരണം നൽകി.
രാജ്യത്തിന്റെ പുരോഗതി എന്നത് ആ രാജ്യത്തിലെ വിദ്യാഭ്യാസ പുരോഗതിയാണെന്നും വിദ്യാഭ്യാസപരമായി മുൻപന്തിയിൽ നിൽക്കുമ്പോഴാണ് ആ രാജ്യം പുരോഗതി പ്രാപിക്കുന്നതെന്നും ഹൈദറലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് പെരിന്തൽമണ്ണയിലെ നോളഡ്ജ് റിസോർസ് എൻപവർമെൻറ് ആക്ടിവിറ്റീസ് (ക്രിയ) എന്ന സ്ഥാപനത്തിന്റെ സാരഥികൂടിയായ നജീബ് കാന്തപുരം എം.എൽ.എ സ്വീകരണത്തിന് നന്ദിയായി പറഞ്ഞു.
പെൻറിഫിന്റെ അംഗത്വം ഡോ. ആലിയ, മുനീറ ഷംസുദ്ദീൻ എന്നിവർക്ക് നൽകി നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. റുവൈസിലെ മസാകിൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പെൻറിഫ് പ്രസിഡന്റ് അയ്യൂബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കബീർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ, അഷ്റഫ് താഴെക്കോട്, മുജീബ് റീഗൾ, ലത്തീഫ് കാപ്പുങ്ങൽ, ഡോ. ഇന്ദു, റജിയ വീരാൻ, ജുനൈദ മജീദ്, അലി ഹൈദർ, ഷംസുദ്ദീൻ ഏലംകുളം, അൻവർ ഷജ എന്നിവർ സംസാരിച്ചു. ഷമീം അയ്യൂബ്, ഷംസു പാറൽ, അസ്കർ ആലിക്കൽ, നജാത്ത് സക്കീർ എന്നിവർ നജീബ് കാന്തപുരം എം.എൽ.എയെ ബൊക്കെ നൽകി സ്വീകരിച്ചു.
ജനറൽ സിക്രട്ടറി വി.പി അബ്ദുൽ മജീദ് സ്വാഗതവും ഖജാഞ്ചി നൗഷാദ് ചാത്തല്ലൂർ നന്ദിയും പറഞ്ഞു. അബു കട്ടുപ്പാറ, നൗഷാദ് പാലക്കൽ, സക്കീർ വലമ്പൂർ, ഹുവൈസ്, മുഹ്സിൻ, വീരാൻ കുട്ടി, മണി എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.