ദമ്മാം: സൗദി ഒ.ഐ.സി.സിയുടെ ദേശീയ അധ്യക്ഷനായിരുന്ന പി.എം. നജീബിെൻറ വേർപാട് പ്രവാസലോകത്തിന് മാത്രമല്ല, കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് കോഴിക്കോട് എം.പി എം.കെ രാഘവൻ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പി.എം. നജീബ് അനുസ്‌മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്ന നജീബ് തെൻറ രാഷ്ട്രീയ ജീവിതം ഇങ്ങ് നാട്ടിൽ കരുപ്പിടിപ്പിച്ചിരുന്നുവെങ്കിൽ തീർച്ചയായും ഇന്ന് കേരളസംസ്ഥാനം അറിയപ്പെടുന്ന മുൻനിര നേതാക്കളിൽ ഒരാളാകുമായിരുന്നുവെന്നും കാലം കരുതിവെച്ച കർമയോഗിയാണ് നജീബെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്കാലവും സംഘടനയുടെ കെട്ടുറപ്പിനും ഐക്യത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയിരുന്ന അതുല്യ നേതാവായിരുന്നു നജീബെന്ന് മുൻ മന്ത്രി കെ.സി ജോസഫ് അഭിപ്രായപ്പെട്ടു. മഹാനായ പിതാവിെൻറ പ്രിയങ്കരനായ പുത്രനായിരുന്നു അദ്ദേഹമെന്നും പ്രസ്ഥാനത്തിനുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്നും മാന്നാർ അബ്‌ദുൽ ലത്തീഫ് പറഞ്ഞു. യോഗത്തിൽ മാത്യു കുഴൽനാടൻ, അഡ്വ.കെ.വൈ. സുധീന്ദ്രൻ, മജീദ് ചിങ്ങോലി, ഷാജി സോന, ഇസ്മായിൽ എരുമേലി, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, അഷ്‌റഫ് മൂവാറ്റുപുഴ, ബഷീർ അംബലായി, ജെസി മേനോൻ, ജയരാജൻ തെക്കെപുറത്ത്, ഫൈസൽ ഷെറീഫ്, മറ്റു റീജനൽ–ജില്ല ഭാരവാഹികളും ടി.കെ അഷ്‌റഫ് പൊന്നാനി, മിർസ സാഹിർ ബൈഗ്, അഷ്‌റഫ് ജലീൽ, എം.വി രാമചന്ദ്രൻ, ആലിക്കുട്ടി ഒളവട്ടൂർ, ഇബ്രാഹിം സുബ്ഹാൻ, കെ.എം ബഷീർ, ഷിബു കുമാർ, നാസർ പി. കാവിൽ, ബൈജു കുട്ടനാട്,മഞ്ജു മണിക്കുട്ടൻ, എബ്രഹാം ജോൺ, പോൾ പൊറ്റക്കൽ, ഇ.എം കബീർ തുടങ്ങി പ്രവാസലോകത്തെ നിരവധി സംഘടന പ്രതിനിധികളും യോഗത്തിൽ സംസാരിച്ചു.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അഷ്‌റഫ് വടക്കേവിള അധ്യക്ഷത വഹിച്ചു. മാത്യു ജോസഫ് സ്വാഗതവും സിദ്ദീഖ് കല്ലുപറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.