അൽ അഹ്സ: ശിശുദിനാഘോഷ ഭാഗമായി ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി വ്യത്യസ്തമായ പരിപാടികളോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മൂന്നു വയസ്സ് മുതൽ 15 വരെയുള്ള കുട്ടികൾക്കായി കളറിങ്, പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, പ്രസംഗം എന്നീയിനങ്ങളിലായി നൂറിൽപരം കുട്ടികൾ മത്സരിച്ചു. മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികളിൽ നിരവധി പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു.
ജ്വിൻറിമോൾ, സോണിയ, ബിൻസി, ഷീജാ ഷിജോ, അമീറ സജീം, ജസ്ന മാളിയേക്കൽ, റുക്സാന റഷീദ്, സെബി ഫൈസൽ, ഹുസ്നി അലി എന്നിവർ വിവിധ മത്സരപരിപാടികളുടെ കോഓഡിനേറ്റർമാരും അധ്യാപകരായ തോജോ അലക്സ്, ബിജു, ഷാജു ടി. അബ്രഹാം, ഷിബ ഷാജു, സിജിന, ലതിക അനിരുദ്ധൻ എന്നിവർ വിധികർത്താക്കളുമായിരുന്നു. അനുസ്മരണ സമ്മേളനത്തിൽ അൽ അഹ്സ ഒ.ഐ.സി.സി വൈസ് പ്രസിഡൻറ് റഫീഖ് വയനാട് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ അർശദ് ദേശമംഗലം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ശാഫി കൂദിർ, മോഡേൺ ഇന്റർനാഷനൽ സ്കൂൾ ഹെഡ്മാസ്റ്റർ തോജോ അലക്സ്, ലിജു വർഗീസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഉമർ കോട്ടയിൽ സ്വാഗതവും ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു.
നിസാം വടക്കേകോണം, റഷീദ് വരവൂർ, ഷിബു സുകുമാരൻ, ഹഫ്സൽ മേലേതിൽ, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയിൽ, മുരളീധരൻ ചെങ്ങന്നൂർ, നൗഷാദ് താനൂർ, റിജോ ഉലഹന്നാൻ, സിജോ രാമപുരം, ജിബിൻ മാത്യു, ബാബു സനാഇയ്യ, വി.പി. സെബാസ്റ്റ്യൻ, അനീഷ് സനാഇയ്യ, സജീം കുമ്മിൾ, പ്രദീപ് ശാസ്താംകോട്ട എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.