അ​ബ്ഹ അ​ല്‍ ജ​നൂ​ബ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കാ​വ്യ​സ​ന്ധ്യ​യി​ൽ റ​സാ​ഖ് കി​ണാ​ശ്ശേ​രി സം​സാ​രി​ക്കു​ന്നു

അബ്ഹ അല്‍ ജനൂബ് ഇന്റര്‍നാഷനല്‍ സ്‌കൂളിൽ കാവ്യസന്ധ്യ

അ​ബ്ഹ: അ​ല്‍ ജ​നൂ​ബ് ഇ​ന്റ​ര്‍നാ​ഷ​ന​ൽ സ്‌​കൂ​ള്‍ മ​ല​യാ​ളം വി​ഭാ​ഗം അ​സീ​ര്‍ മേ​ഖ​ല​യി​ലെ ക​ലാ സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് കാ​വ്യ​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു.

അ​ല്‍ ജ​നൂ​ബ് ക​ള്‍ച​റ​ല്‍ സെ​ന്റ​റി​ന് കീ​ഴി​ല്‍ വി​വി​ധ ഭാ​ഷാ ക​മ്യൂ​ണി​റ്റി​ക​ളെ ഉ​ള്‍ക്കൊ​ള്ളി​ച്ച് കാ​വ്യോ​ത്സ​വ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി എ​ഴു​ത്തു​കാ​രാ​ൻ റ​സാ​ഖ് കി​ണാ​ശ്ശേ​രി ‘കാ​ത്തി​രി​പ്പ്’ ക​വി​ത ചൊ​ല്ലി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല്‍ ജ​നൂ​ബ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി മ​ധു ‘കാ​വ്യ​ലോ​കം’ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മേ​ഖ​ല​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും ക​വി​താ​വ​ത​ര​ണ​വും ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു.

ജ​ലീ​ല്‍ കാ​വ​നൂ​ര്‍, മ​ഹ​സൂം അ​റ​ക്ക​ല്‍, ഡോ. ​ലു​ഖ്മാ​ന്‍, ഉ​സ്മാ​ന്‍ കി​ളി​യ​മ​ണ്ണി​ല്‍, ആ​ര്‍ട്ടി​സ്റ്റ് സു​മേ​ഷ്, റ​ഫീ​ഖ് വ​യ​നാ​ട്, ബ​ഷീ​ര്‍ ചെ​മ്മാ​ട്, ലേ​ഖ സ​ജി​കു​മാ​ര്‍, വ​ഹീ​ദ് മൊ​റ​യൂ​ർ, അ​ൻ​വ​ർ സാ​ദ​ത്ത്, ന​ജീ​ബ് തു​വ്വൂ​ർ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​രി​ത സ്വാ​ഗ​ത​വും ഷീ​ബ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Poetry Evening at Abha Al Janub International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.