സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്

യമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം: സൗദിയുടെ ശ്രമങ്ങൾക്ക് യു.എൻ പ്രശംസ

റിയാദ്: യമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി യു.എൻ സെക്രട്ടറി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് യമൻ വിഷയത്തിൽ സൗദി നടപടികൾക്ക് നന്ദിയും പ്രശംസയും അറിയിച്ചത്. ഗൾഫ് സഹകരണ കൗൺസിലിന്‍റെ നേതൃത്വത്തിൽ സൗദി തലസ്ഥാനത്ത് യമനിലെ രാഷ്ട്രീയ, ഗോത്ര, മത നേതാക്കളെയും മാധ്യമപ്രവർത്തകരെയും പൊതുപ്രവർത്തകരെയും സാമ്പത്തിക വിദഗ്ധരെയും സർക്കാറിതര സംഘടന മേധാവികളെയും വിളിച്ചുചേർത്ത് ചർച്ച സംഘടിപ്പിച്ചിരുന്നു.

ഹൂതികൾ ഒഴികെ നിരവധി പേർ യുദ്ധത്തിൽ തകർന്ന യമനിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾക്കായുള്ള ചർച്ചയിൽ പങ്കെടുക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. യമനിലെ വിവിധ സംഘടന നേതാക്കളായ റഷാദ് അൽ-അലിമിയുടെയും സാലിഹിന്‍റെയും അനുയായികൾ ഉൾപ്പെടെ വിവിധ പാർട്ടികളെ പ്രതിനിധാനം ചെയ്യുന്ന ഭാരവാഹികളെ ഉൾപ്പെടുത്തി എട്ടുപേരടങ്ങുന്ന പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ രൂപവത്കരിച്ചതാണ് കൂടിയാലോചനകളുടെ ഏറ്റവും പ്രധാനപ്പെട്ട ഫലം. ഈ മാസം ഏഴിന് മുൻ പ്രസിഡന്‍റ് അബ്ദുറബ് മൻസൂർ ഹാദി പുതിയ കൗൺസിലിന് അധികാരവും രാജ്യഭരണവും കൈമാറിയിരുന്നു. ഹൂതികളുമായി ചർച്ച നടത്തി പ്രശ്നപരിഹാരം തേടാൻ കൗൺസിലിനോട് സൗദി അറേബ്യ നിർദേശിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Political solution to the Yemeni crisis: UN praises Saudi efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.