റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) റിയാദ് ഘടകം രൂപവത്കരിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന റിയാദിലെ പൊന്നാനിക്കാരുടെ കുടുംബസംഗമത്തിൽ പി.സി.ഡബ്ല്യു.എഫ് ഗ്ലോബൽ പ്രസിഡന്റ് റിയാദ് കമ്മിറ്റിയെ നാമനിർദേശം ചെയ്തു. യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. സലിം കളക്കര (മുഖ്യ രക്ഷാധികാരി), കെ.ടി. അബൂബക്കർ, എം.എ. ഖാദർ, കിളിയിൽ ബക്കർ (രക്ഷാധികാരികൾ), അൻസാർ നെയ്തല്ലൂർ (പ്രസി.), കബീർ കാടൻസ് (ജന. സെക്ര.), സമീർ മേഘ (ട്രഷ.), അസ്ലം കളക്കര, സുഹൈൽ മഖ്ദൂം (വൈ. പ്രസി.), രമേഷ് വെള്ളേപ്പാടം, പി.വി. ഫാജിസ്, ഫസൽ മുഹമ്മദ് (സെക്ര.) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
സബ് കമ്മിറ്റി ഭാരവാഹികൾ: എം.എ. ഖാദർ (ജനസേവനം ചെയർ.), അബ്ദുൽ റസാഖ്, വി. അഷ്കർ (കൺവീനർമാർ), മുജീബ് ചങ്ങരംകുളം (മീഡിയ ചെയർ.), മുഹമ്മദ് സംറൂദ് അയിങ്കലം (ഐ.ടി ചെയർ.), കെ. അൽത്താഫ് (കൺ.), ഷംസു കളക്കര (ആർട്സ് ആൻഡ് സ്പോർട്സ് ചെയർ.), അൻസാർ അഷ്റഫ് (കൺ.), ഷെഫീഖ് ഷംസുദ്ദീൻ (ജോബ് ഡെസ്ക് ചെയർ.), മുഫാസിർ കുഴിമന (കൺ.). പൊന്നാനിയിലെ വിവിധ പഞ്ചായത്തുകളിൽനിന്നുള്ള 33 അംഗ എക്സിക്യൂട്ടിവ് മെംബർമാരെയും തിരഞ്ഞെടുത്തു.
കോഴിക്കോട് മെയ്ത്ര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് പി.സി.ഡബ്ല്യു.എഫ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ആരോഗ്യ പ്രിവിലേജ് കാർഡ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചു.
നിരവധി ആനുകൂല്യങ്ങളുള്ള പദ്ധതിയാണെന്ന് ലത്തീഫ് കളക്കര പറഞ്ഞു. സാമ്പത്തികാഭിവൃദ്ധി സമൂഹത്തിലെ താഴെ തട്ടിലേക്ക് വികേന്ദ്രീകൃതമാക്കാൻ പി.സി.ഡബ്ല്യു.എഫ് നേതൃത്വത്തിലുള്ള സാമൂഹിക സംരംഭകത്വമായ സ്വാശ്രയ പദ്ധതിയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
പി.സി.ഡബ്ല്യു.എഫ് മെംബർഷിപ് കാമ്പയിൻ ഡിസംബർ 31 വരെ നടത്താൻ തീരുമാനിച്ചു. സൗദിയിലുള്ള പൊന്നാനി താലൂക്കുകാരായ എല്ലാവരും അംഗത്വം എടുക്കണമെന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്ത നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു ദേവസ്യ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് അൻസാർ നൈതല്ലൂർ (0573103145), കബീർ കാടൻസ് (0551998481), ഷമീർ മേഘ (0542971111) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.