നാ​ഷ​ന​ൽ ലേ​ബ​ർ ആ​ൻ​ഡ്​ സേ​ഫ്​​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി

എ​ൻ​ജി. അ​ഹ്​​മ​ദ്​ അ​ൽ​റാ​ജ്​​ഹി സം​സാ​രി​ക്കു​ന്നു

സൗദിയിൽ തൊ​ഴി​ലി​ട​ത്തി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും പ​രി​ക്കും റി​പ്പോ​ർ​ട്ടു​ചെ​യ്യാ​ൻ പോ​ർ​ട്ട​ൽ

ജി​ദ്ദ: തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ, പ​രി​ക്കു​ക​ൾ, തൊ​ഴി​ൽ ജ​ന്യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും അ​തി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ ഫ​ല​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി വെ​ബ്​ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു.

സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വും ഒ​ക്യു​പേ​ഷ​ന​ൽ സേ​ഫ്റ്റി ആ​ൻ​ഡ് ഹെ​ൽ​ത്ത് നാ​ഷ​ന​ൽ കൗ​ൺ​സി​ലും ചേ​ർ​ന്ന് രൂ​പ​വ​ത്​​ക​രി​ച്ച​ ദേ​ശീ​യ പ്രോ​ഗ്രാ​മി​നു കീ​ഴി​ലാ​ണ്​ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. തൊ​ഴി​ൽ സു​ര​ക്ഷ, ആ​രോ​ഗ്യ ദേ​ശീ​യ കൗ​ൺ​സി​ൽ വെ​ബ്‌​സൈ​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാ​മി​െൻറ ആ​വ​ശ്യ​ക​ത​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​നാ​ണ്​ ഇ​തി​ലൂ​ടെ കൗ​ൺ​സി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​പ​ക​ട കാ​ര​ണ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക​യും അ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഉ​ചി​ത​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്​​ത്​ സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വും സു​സ്ഥി​ര​വു​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ക, തൊ​ഴി​ൽ അ​പ​ക​ട​ങ്ങ​ളും തൊ​ഴി​ൽ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളും കു​റ​ക്കുന്ന​തി​നും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും പി​ന്തു​ണക്കുക​യും പ്രാ​പ്ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ്​​ ഇ​ങ്ങ​നെ​യൊ​രു പ്രോ​​​ഗ്രാം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.


സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​തി​നാ​യു​ള്ള വ്യ​വ​സ്ഥ​ക​ൾ, സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ന​ൽ​കാ​ൻ വെ​ബ്‌​സൈ​റ്റി​ലൂ​ടെ കൗ​ൺ​സി​ൽ ശ്ര​മി​ക്കു​ന്നു. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച കൗ​ൺ​സി​ലി​െൻറ ചു​മ​ത​ല​ക​ളും അ​ധി​കാ​ര​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണി​ത്. തൊ​ഴി​ൽ സു​ര​ക്ഷ, ആ​രോ​ഗ്യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ‘വി​ഷ​ൻ 2030’​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ഇ​ത് സം​ഭാ​വ​ന ചെ​യ്യും.

തൊ​ഴി​ൽ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ ഏ​കീ​ക​രി​ക്കാ​നു​ള്ള കൗ​ൺ​സി​ലി​െൻറ ശ്ര​മ​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്ന്​ ഇ​ങ്ങ​നെ​യൊ​രു വെ​ബ്‌​സൈ​റ്റി​ന്‍റെ ആ​രം​ഭ​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ്​​മ​ദ്​ അ​ൽ​റാ​ജ്​​ഹി പ​റ​ഞ്ഞു. തൊ​ഴി​ൽ സു​ര​ക്ഷ, ആ​രോ​ഗ്യ ദേ​ശീ​യ കൗ​ൺ​സി​ൽ ഏ​ഴാ​മ​ത് യോ​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​പ​ക​ട​ങ്ങ​ൾ, തൊ​ഴി​ൽ പ​രി​ക്കു​ക​ൾ, തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ മേ​ഖ​ല​യി​ൽ ക​ഴി​വു​ക​ളും വൈ​ദ​ഗ്ധ്യ​വും വി​ക​സി​പ്പി​ച്ചു​കൊ​ണ്ട് സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​ന്​ ഇ​ത്​ സ​ഹാ​യി​ക്കും. അ​പ​ക​ട​ങ്ങ​ളു​ടെ മൂ​ല​കാ​ര​ണ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നും അ​വ​യു​ടെ ആ​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ക്കുന്ന​തി​നും ദേ​ശീ​യ ത​ല​ത്തി​ൽ പ​ഠി​ച്ച പാ​ഠ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നു​മാ​ണെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Portal for report workplace hazards and injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.