സൗദിയിൽ തൊഴിലിടത്തിലുണ്ടാകുന്ന അപകടങ്ങളും പരിക്കും റിപ്പോർട്ടുചെയ്യാൻ പോർട്ടൽ
text_fieldsജിദ്ദ: തൊഴിലിടങ്ങളിലെ അപകടങ്ങൾ, പരിക്കുകൾ, തൊഴിൽ ജന്യ രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനും അതിനെ കുറിച്ചുള്ള അന്വേഷണ ഫലങ്ങളും രേഖപ്പെടുത്തുന്നതിനുമായി വെബ് പോർട്ടൽ ആരംഭിച്ചു.
സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് നാഷനൽ കൗൺസിലും ചേർന്ന് രൂപവത്കരിച്ച ദേശീയ പ്രോഗ്രാമിനു കീഴിലാണ് പോർട്ടൽ ആരംഭിച്ചത്. തൊഴിൽ സുരക്ഷ, ആരോഗ്യ ദേശീയ കൗൺസിൽ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാമിെൻറ ആവശ്യകതകൾ നടപ്പാക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കാനാണ് ഇതിലൂടെ കൗൺസിൽ ലക്ഷ്യമിടുന്നത്. അപകട കാരണങ്ങൾ തിരിച്ചറിയുകയും അത് ആവർത്തിക്കാതിരിക്കാൻ ഉചിതമായ വ്യവസ്ഥകൾ ഉണ്ടാക്കുകയും ചെയ്ത് സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുക, തൊഴിൽ അപകടങ്ങളും തൊഴിൽ മൂലമുണ്ടാകുന്ന രോഗങ്ങളും കുറക്കുന്നതിനും എല്ലാ സ്ഥാപനങ്ങളെയും പിന്തുണക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്നതിനാണ് ഇങ്ങനെയൊരു പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.
സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ഇതിനായുള്ള വ്യവസ്ഥകൾ, സാങ്കേതികവും ഭരണപരവുമായ മാർഗനിർദേശങ്ങൾ, ഇലക്ട്രോണിക് സേവനങ്ങൾ എന്നിവ നൽകാൻ വെബ്സൈറ്റിലൂടെ കൗൺസിൽ ശ്രമിക്കുന്നു. മന്ത്രിസഭ അംഗീകരിച്ച കൗൺസിലിെൻറ ചുമതലകളും അധികാരങ്ങളും നടപ്പാക്കുന്നതിെൻറ തുടർച്ചയായാണിത്. തൊഴിൽ സുരക്ഷ, ആരോഗ്യം എന്നീ മേഖലകളിൽ ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യും.
തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട കക്ഷികളെ ഏകീകരിക്കാനുള്ള കൗൺസിലിെൻറ ശ്രമങ്ങളിൽ നിന്നാണെന്ന് ഇങ്ങനെയൊരു വെബ്സൈറ്റിന്റെ ആരംഭമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽറാജ്ഹി പറഞ്ഞു. തൊഴിൽ സുരക്ഷ, ആരോഗ്യ ദേശീയ കൗൺസിൽ ഏഴാമത് യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അപകടങ്ങൾ, തൊഴിൽ പരിക്കുകൾ, തൊഴിൽ സംബന്ധമായ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണ മേഖലയിൽ കഴിവുകളും വൈദഗ്ധ്യവും വികസിപ്പിച്ചുകൊണ്ട് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കും. അപകടങ്ങളുടെ മൂലകാരണങ്ങളിൽ എത്തിച്ചേരാനും അവയുടെ ആവർത്തനങ്ങൾ കുറക്കുന്നതിനും ദേശീയ തലത്തിൽ പഠിച്ച പാഠങ്ങൾ പങ്കുവെക്കാനുമാണെന്നും മാനവ വിഭവശേഷി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.